Follow the News Bengaluru channel on WhatsApp

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ‘സ്നേഹ സംഗമം’ ഫെബ്രുവരി 18 ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന ‘സ്‌നേഹ സംഗമം-2024’ ഫെബ്രുവരി 18 ന് രാവിലെ 10.30 മുതല്‍ ജാലഹള്ളി ക്രോസിന് സമീപത്തെ ദോസ്തി ഗ്രൗണ്ടില്‍ വിവിധ കലാ – സാംസ്‌കാരിക പരിപാടികളോടെ നടക്കും. കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണഭൈരെ ഗൗഡ, പ്രതിപക്ഷ നേതാവ് ആര്‍ അശോക, ദാസറഹള്ളി എം.എല്‍.എ എസ് മുനിരാജു, ആര്‍.ആര്‍. നഗര്‍ എം.എല്‍.എ മുനിരത്‌ന, സംവിധായകന്‍ മേജര്‍ രവി എന്നിവരടക്കം രാഷ്ട്രീയ-ചലച്ചിത്ര -കലാരംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും.

ചലച്ചിത്ര പിന്നണി ഗായകന്‍ ഉണ്ണിമേനോനും കണ്ണൂര്‍ ഷെറീഫ്, ചിത്ര അരുണ്‍ എന്നിവര്‍ നയിക്കുന്ന ഗാനമേള, സുപ്രസിദ്ധ ചലച്ചിത്ര താരവും നര്‍ത്തകിയുമായ സരയുവും സംഘവും അവതരിപ്പിക്കുന്ന
നൃത്യനൃത്തങ്ങള്‍, സുധീര്‍ പറവൂര്‍, അശ്വത്ത് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന ഹാസ്യപരിപാടികള്‍ എന്നിവയ്ക്കൊപ്പം സമാജം അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സമാജം അംഗങ്ങളുടെ മക്കള്‍ക്ക് ചടങ്ങില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്യും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.