Follow the News Bengaluru channel on WhatsApp

ലിവ് ഇൻ പങ്കാളി വഞ്ചിച്ചു; യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ലിവ് ഇൻ പങ്കാളി വഞ്ചിച്ചതിൽ മനംനൊന്ത് ഫ്ലിപ്കാർട്ടില്‍ മാനേജറായ യുവാവ്ആത്മഹത്യ ചെയ്തു. പരപ്പന അഗ്രഹാര സ്വദേശി അൻപരശനാണ് (29) മരിച്ചത്. കഴിഞ്ഞ ആറ് മാസമായി വിദ്യ എന്ന യുവതിയുമായി അൻബരസൻ ലിവ്-ഇൻ ബന്ധത്തിലായിരുന്നു.

ഭർത്താവുമായി വിവാഹമോചനം നേടിയ വിദ്യ, ചിക്കനഗമംഗലയിൽ അൻപരശൻ വാടകയ്‌ക്കെടുത്ത വീട്ടിലായിരുന്നു താമസം. വിദ്യ നഗരത്തിലെ പ്രമുഖ ഐടി കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

ഇതിനിടെ സന്തോഷ് എന്ന മറ്റൊരാളുമായി വിദ്യയ്ക്ക് ബന്ധമുള്ളതായി അൻപരശൻ കണ്ടെത്തി. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം യുവാവ് ജീവനൊടുക്കുകയായിരുന്നു. അൻപരശന്റെ ഫോൺ റെക്കോർഡിംഗിൽ നിന്നാണ് വിദ്യയുമായുള്ള ബന്ധത്തെ കുറിച്ചും, തർക്കത്തെ കുറിച്ചും മാതാപിതാക്കൾക്ക് വിവരം ലഭിച്ചത്. വിദ്യ കാരണം താൻ ആത്മഹത്യ ചെയ്യുമെന്ന് അൻപരശൻ പറയുന്ന വീഡിയോയും ഫോണിൽ നിന്ന് ലഭിച്ചു.

വിദ്യയ്ക്കും സന്തോഷിനുമെതിരെ അൻപരശൻ്റെ പിതാവ് ഏലുമലൈ കൃഷ്ണൻ പരപ്പന അഗ്രഹാര പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.