Follow the News Bengaluru channel on WhatsApp

ടാപ്പിൽ നിന്ന് വരുന്നത് ചെളിവെള്ളം; പരാതിയുമായി അപാർട്മെന്റിലെ താമസക്കാർ

ബെംഗളൂരു: ബെംഗളൂരുവിലെ അപാർട്മെന്റിലുള്ള ടാപ്പിൽ നിന്ന് വരുന്നത് ചെളി വെള്ളമെന്ന് പരാതിയുമായി താമസക്കാർ. നഗരത്തിലെ ശോഭ അരീന അപ്പാർട്ട്‌മെൻ്റിലെ താമസക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്. പൈപ്പിൽ നിന്ന് ചെളി വെള്ളം വരുന്നതിന്റെ ദൃശ്യങ്ങൾ ഇവർ സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ചു.

കടുത്ത ജലക്ഷാമം നേരിടുന്നതിനിടെ ചെളിവെള്ളം ടാപ്പിൽ നിന്ന് പാത്രത്തിലേക്ക് ഒഴുകുന്ന ദൃശ്യങ്ങളാണ് പങ്കുവെച്ചത്. ഇതെന്താ സാമ്പാറോ, എന്ന അടിക്കുറിപ്പോടെ അപ്പാർട്ട്മെന്റ് നിവാസികള്‍ ദൃശ്യം പങ്കുവെച്ചത്. വെള്ളത്തിൻ്റെ ഗുണനിലവാരമില്ലായ്മ ബെംഗളൂരുവിലെ ഒറ്റപ്പെട്ട പ്രശ്‌നമല്ലെന്നും താമസക്കാർ പറഞ്ഞു. പ്രശ്നത്തിൻ്റെ വ്യാപ്തി ഇപ്പോൾ പാർപ്പിട സമുച്ചയങ്ങളിലേക്കും കടന്നിരിക്കുകയാണെന്ന് അവർ അഭിപ്രായപ്പെട്ടു.

സാഹചര്യം വഷളായിക്കൊണ്ടിരിക്കുന്നതിനാൽ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അപാർട്മെന്റ് നിവാസികൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് എന്നിവരെ പോസ്റ്റില്‍ ടാഗ് ചെയ്തു. അപാർട്മെന്റിൽ സ്ഥിതി ചെയ്യുന്ന കനകപുര മെയിൻ റോഡിലെ തലഘട്ടപുരയിലെ ജുഡീഷ്യൽ ലേഔട്ടിലേക്ക് കാവേരി ജലം ലഭ്യമാക്കണമെന്നും താമസക്കാർ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.