Follow the News Bengaluru channel on WhatsApp

നാഗവാര – കലേന അഗ്രഹാര മെട്രോ ലൈൻ അടുത്ത വർഷത്തോടെ പൂർത്തിയാകും

ബെംഗളൂരു: നമ്മ മെട്രോയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന റീച്ച് 6 ലൈൻ അടുത്ത വർഷം സജ്ജമാകുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു. ബെന്നാർഘട്ട റോഡിലെ കലേന അഗ്രഹാര മുതൽ ബെംഗളൂരു നോർത്തിലെ നാഗവാര വരെ നീളുന്നതാണ് റീച്ച് 6. ആറ് എലിവേറ്റഡ് സ്റ്റേഷനുകളും 12 ഭൂഗർഭ സ്റ്റേഷനുകളും ഉള്ള ഇടനാഴിയുടെ നീളം ഏകദേശം 22 കിലോമീറ്ററാണ്.

ലൈനിലെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും 2025ൽ പൊതുജനങ്ങൾക്കായി പാത തുറന്നു കൊടുക്കുമെന്നും ശിവകുമാർ പറഞ്ഞു. കെ.ജി. ഹള്ളി മെട്രോ സ്റ്റേഷനിൽ മെട്രോ ടണൽ ഡ്രില്ലിംഗ് മെഷീനിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ റൂട്ടിലെ തുരങ്കത്തിൻ്റെ ആകെ നീളം 13.76 കിലോമീറ്ററാണ്. ഡയറി സർക്കിളിനും നാഗവാരയ്ക്കും ഇടയിൽ 12 സ്റ്റേഷനുകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ഒമ്പത് ടണൽ ഡ്രില്ലിംഗ് മെഷീനുകൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. അതിൽ ഏഴെണ്ണം ഉടൻ പൂർത്തിയാകും. റൂട്ടിലെ 12 സ്റ്റേഷനുകളുടെ 75 ശതമാനം നിർമാണ ജോലികളും പൂർത്തിയായി. അഫ്‌കോൺസ്, എൽ ആൻഡ് ടി, ഐടിഡി എന്നിവയ്ക്കാണ് പാതയുടെ നിർമാണ കരാർ അനുവദിച്ചിരിക്കുന്നതെന്ന് ശിവകുമാർ വിശദീകരിച്ചു. ജയദേവ ഹോസ്പിറ്റൽ, എംജി റോഡ്, കൻ്റോൺമെൻ്റ്, നാഗവാര എന്നിവിടങ്ങളിലെ ഇൻ്റർചേഞ്ച് പോയിന്റുകളാണ് പുതിയ റൂട്ടിലെ പ്രധാന സ്റ്റേഷനുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.