Follow the News Bengaluru channel on WhatsApp

ബിഎംടിസി ബസിനുള്ളിൽ ജനല്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ തമ്മില്‍തല്ല്

ബെംഗളൂരു: ബെംഗളൂരു രാജാജിനഗറില്‍ ബിഎംടിസി (ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍) ബസിനുള്ളില്‍ സ്ത്രീകളുടെ തമ്മില്‍തല്ല്. ജനല്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് അടിപിടിയില്‍ കലാശിക്കുകയായിരുന്നു. മജസ്റ്റിക്കിൽ നിന്ന് പീനിയയിലേക്ക് പോവുകയായിരുന്ന ബസിനുള്ളിലാണ് സംഭവം. സ്ത്രീകൾ പരസ്പരം ചെരുപ്പുകൊണ്ട് അടിക്കുന്നതിൻ്റെ, യാത്രക്കാർ മൊബൈലിൽ പകർത്തിയ വിഡിയോ ദൃശ്യങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

ജനല്‍തുറക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് രണ്ടുപേരും ചെരിപ്പൂരി പരസ്പരം തല്ലുകയുമായിരുന്നു. സംഭവസമയത്ത് ബസിൽ തിരക്കുണ്ടായിരുന്നു, കലഹം അസഹ്യമായതോടെ ഇരുവരോടും ബസിൽ നിന്ന് ഇറങ്ങാൻ പറയാന്‍ ബസിലെ കണ്ടക്ടറോട് യാത്രക്കാർക്ക് ആവശ്യപ്പെടേണ്ടി വന്നു. തല്ല് മൂര്‍ച്ഛിച്ചതോടെ ഒടുവില്‍ യാത്രക്കാരും കണ്ടക്ടറും ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

സർക്കാർ സംസ്ഥാനത്ത് സ്ത്രീകൾക്കായി ഏര്‍പ്പെടുത്തിയ സൗജന്യ യാത്ര സ്കീം- ശക്തി പദ്ധതി നടപ്പില്‍ വന്നതിന് ശേഷം ബിഎംടിസി ബസുകളില്‍ സ്ത്രീ യാത്രക്കാരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതിന് പിന്നാലെ ട്രിപ്പുകളുടെ എണ്ണം ബിഎംടിസി വര്‍ദ്ധിപ്പിച്ചതായാണ് റിപ്പോർട്ട്. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ സീറ്റിൻ്റെ പേരിലും മറ്റും സ്ത്രീകൾ വഴക്കിടുന്ന സംഭവങ്ങൾ പതിവായിരിക്കുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.