Follow the News Bengaluru channel on WhatsApp

റെസിഡൻഷ്യൽ സ്കൂളിൽ റാഗിംങ്ങ്; 15 വിദ്യാർഥികൾക്ക് പരുക്കേറ്റു

ബെംഗളൂരു : കൊപ്പാളിൽ റെസിഡൻഷ്യൽ സ്കൂളിൽ റാഗിങ്ങിനിടെ 15 വിദ്യാർഥികൾക്ക് പരുക്കേറ്റു. ഗംഗാവതി താലൂക്കിലെ ഹേമഗുഡ്ഡ മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. പത്താംക്ലാസിലെ എട്ട് വിദ്യാർഥികൾ ചേർന്നാണ് എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികളെ റാഗ് ചെയ്തത്. പരുക്കേറ്റ മൂന്നു വിദ്യാർഥികളെ കൊപ്പാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാഗിങ്ങിന് ഇരയായ വിദ്യാർഥികൾ രക്ഷിതാക്കളോട് പറഞ്ഞപ്പോഴാണ് വിവരം പുറത്തായത്.

കൊപ്പാൾ ജില്ലാ അധികൃതർ ആശുപത്രിയില്‍ എത്തി വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി. വിദ്യാർഥികളുടെ സ്വകാര്യഭാഗങ്ങളിലുൾപ്പെടെ മുറിവുകളുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. സാമൂഹിക ക്ഷേമ വകുപ്പിനോട് ജില്ലാഭരണകൂടം റിപ്പോർട്ട്ആവശ്യപ്പെട്ടിട്ടുണ്ട്. കല്യാണ കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരുൾപ്പെടെ 246 കുട്ടികളാണ് സ്‌കൂളിൽ പഠിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്‌കൂൾ സന്ദർശിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.