Follow the News Bengaluru channel on WhatsApp

വാഹനം ഇടിച്ചു; ലോറിയിൽ കൊണ്ടുപോയ ആനയുടെ കൊമ്പറ്റു

തൃശൂര്‍: വാഹനാപകടത്തില്‍പ്പെട്ട് ആനയുടെ കൊമ്പറ്റു. ആനയുമായി പോവുകയായിരുന്ന ലോറിക്ക് എതിരെ വന്ന ടാങ്കര്‍ ലോറിയില്‍ കൊമ്പുകള്‍ തട്ടിയതാണ് അപകടത്തിനിടയാക്കിയത്. കൊളക്കാടന്‍ കുട്ടികൃഷ്ണന്‍ (20) എന്ന ആനയുടെ കൊമ്പാണ് സംഭവത്തില്‍ അടര്‍ന്നു പോയത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചിന് തൃശൂര്‍ മൂത്തകുന്നം-പറവൂർ ദേശീയപാതയിൽ അണ്ടിപ്പിള്ളിക്കാവിലായിരുന്നു അപകടം.

വിവരം അറിയാതെ അപകടം ഉണ്ടാക്കിയ ലോറി നിര്‍ത്താതെ പോയി. സംഭവത്തില്‍ ഇടത്തേ കൊമ്പ് പൂര്‍ണമായി അറ്റുവീഴുകയും വലത്തേ കൊമ്പ് പൊട്ടിപോവുകയും ചെയ്തു. ഇടിയുടെ ആഘാതത്തിലാണ് കൊമ്പ് അറ്റു വീണത്. സംഭവത്തെ തുടര്‍ന്ന് തൃശൂരില്‍നിന്നുള്ള ഡോക്ടര്‍മാരെത്തി ആനയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി.

ഉത്സവങ്ങളില്‍ സ്ഥിരം എഴുന്നള്ളിക്കാറുള്ള കുളക്കാടന്‍ കുട്ടികൃഷ്ണന്റെ വീഡിയോകള്‍ എല്ലാം സാമൂഹികമാധ്യമങ്ങളില്‍ സജീവ കാഴ്ചയാണ്.ആനയ്ക്ക് ആരാധകരും ഏറെയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.