Follow the News Bengaluru channel on WhatsApp

അവിഹിത ബന്ധം; ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്തിയ യുവതിയും ആൺസുഹൃത്തുക്കളും അറസ്റ്റിൽ

ബെംഗളൂരു: ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്തിയ യുവതിയും ആൺസുഹൃത്തുക്കളും അറസ്റ്റിൽ. മദനായകനഹള്ളി സ്വദേശി ശ്രീനിവാസ് (30) ആണ് കൊല്ലപ്പെട്ടത്. കേസിൽ നാഗേന്ദ്ര (27), കൈസർ പാഷ (30), റൂബിയ (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടാളികളായ രണ്ട് പേർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

മരിച്ച ശ്രീനിവാസ്, മുഖ്യപ്രതി നാഗേന്ദ്ര എന്നിവർക്ക് വിവാഹിതയായ മഞ്ജുളയുമായി ഒരേസമയം അവിഹിത ബന്ധമുണ്ടായിരുന്നു. മഞ്ജുളയ്ക്ക് നാഗേന്ദ്രയുമായി ബന്ധമുണ്ടെന്നറിഞ്ഞ് ശ്രീനിവാസ്  ഇക്കഴിഞ്ഞ രണ്ടിന് യുവതിയെ മർദിച്ചു. ഇക്കാര്യം യുവതി നാഗേന്ദ്രയോട് പരാതിപ്പെട്ടതിനെ തുടർന്നാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

ശ്രീനിവാസിനെ കൊലപ്പെടുത്താൻ നാഗേന്ദ്ര സുഹൃത്തുക്കളുടെ സഹായം തേടി. തുടർന്ന് മുൻകൂട്ടി ആസൂത്രണം ചെയ്തപ്രകാരം റൂബിയ ശ്രീനിവാസുമായി സൗഹൃദം സ്ഥാപിക്കുകയും ഹുസ്‌കൂർ ക്രോസിന് സമീപം വരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇവിടെയെത്തിയ ശ്രീനിവാസിനെ പ്രതികൾ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബെംഗളൂരു റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ട് എം.എൽ. പുരുഷോത്തം പറഞ്ഞു.

ശ്രീനിവാസിനെ കാണാതായതോടെ ഇയാൾ ഓടിച്ചിരുന്ന ട്രക്കിന്റെ ഉടമ മഞ്ജുനാഥ് റെഡ്ഡി മദനായകനഹള്ളി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്. ഒളിവിലായ പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.