Follow the News Bengaluru channel on WhatsApp

ഗതാഗത നിയമലംഘനം; ഒറ്റദിവസം രജിസ്റ്റർ ചെയ്തത് 1510 കേസുകൾ

ബെംഗളൂരു: ഗതാഗത നിയമലംഘനം നടത്തിയതിന് ഒറ്റദിവസം 1,510 കേസുകൾ രജിസ്റ്റർ ചെയ്ത് ബെംഗളൂരു ട്രാഫിക് പോലീസ്. ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ നഗരത്തിലുടനീളം നടന്നുകൊണ്ടിരിക്കുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് നടപടി.

ട്രാഫിക് കാമറകൾ വഴി തിരിച്ചറിയാതിരിക്കാൻ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ, നമ്പറുകളിൽ കൃത്രിമം കാട്ടുകയോ ചെയ്ത വാഹന ഉപയോക്താക്കൾക്കെതിരെ 890 കേസുകൾ രജിസ്റ്റർ ചെയ്തു.

കാലാവധി കഴിഞ്ഞിട്ടും സൈലൻസറുകൾ പുതുക്കാതെ വാഹനമോടിക്കുന്നവർക്കെതിരെ 130 കേസുകളും, സൈലൻസർ കൃത്യമായി ഘടിപ്പിക്കാത്തവർക്കെതിരെ 483 കേസുകളും രജിസ്റ്റർ ചെയ്തു.

ഈസ്റ്റ് ഡിവിഷനിലാണ് ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടത്. കൃത്രിമ നമ്പർ പ്ലേറ്റുള്ള വാഹനങ്ങൾക്കെതിരെ 225 കേസുകളും, നമ്പർ പ്ലേറ്റുകൾ മറച്ചുവെച്ച് വാഹനം ഓടിച്ചവർക്കെതിരെ മൂന്ന് കേസുകളും രജിസ്റ്റർ ചെയ്തു.

87 പേർക്കെതിരെ ഷ്രിൽ ഹോണുകൾ ഉപയോഗിച്ചതിനും, 28 പേർക്കെതിരെയും ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിനും കേസെടുത്തു. നഗരത്തിൽ വരും ദിവസങ്ങളിൽ സ്പെഷ്യൽ ഡ്രൈവ് തുടരുമെന്നും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടേക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.