Follow the News Bengaluru channel on WhatsApp

കർണാടകയിൽ വീണ്ടും കമ്മീഷൻ ആരോപണം; ഉദ്യോഗസ്ഥർ 40% കമ്മീഷൻ ആവശ്യപ്പെടുന്നതായി കരാറുകാരുടെ സംഘടന നേതാവ്

 

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുമ്പോഴും ഉദ്യോഗസ്ഥര്‍ 40 ശതമാനം കമ്മീഷന്‍ ആവശ്യപ്പെടുന്നുണ്ടെന്ന ആരോപണവുമായി കരാറുകാരുടെ സംഘടന നേതാവ്. സംസ്ഥാന കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ഡി. കെമ്പണ്ണയാണ് ആരോപണം ഉന്നയിച്ചത്. നേരത്തെ ഉണ്ടായിരുന്ന ബിജെപി സര്‍ക്കാരിന്റെ കാലത്ത് ജനപ്രതിനിധികളായിരുന്നു ആവശ്യപ്പെട്ടതെങ്കില്‍ ഇപ്പോള്‍ ഉദ്യോഗസ്ഥരാണ് കമ്മീഷന്‍ ആവശ്യപ്പെടുന്നതെന്നും അതേ സമയം ഏതെങ്കിലും ഒരു മന്ത്രിയോ എം.എല്‍.എ യോ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും കെമ്പണ്ണ പറഞ്ഞു.

കഴിഞ്ഞ ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്ത് കെമ്പണ്ണയുടെ നേതൃത്വത്തിലുള്ള കരാറുകാര്‍ മന്ത്രിമാരും എം.എല്‍.എ.മാരും 40 ശതമാനം കമ്മിഷന്‍ ആവശ്യപ്പെടുന്നതായി ആരോപണം ഉന്നയിച്ചിരുന്നു.

എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും കെമ്പണ്ണ ആഞ്ഞടിച്ചു, അവരില്‍ പലരും വളരെ അഴിമതിക്കാരാണെന്നും സംസ്ഥാനത്തെ നശിപ്പിക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ഉദ്യോഗസ്ഥരെങ്കിലും തനിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും കോടതിയില്‍ നിന്ന് നിരോധന ഉത്തരവുള്ളതിനാല്‍ അവരില്‍ ആരുടെയും പേരുകള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കരാറുകാരന്‍ കമ്മീഷന്‍ മുന്‍കൂറായി നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ പണം അനുവദിക്കുകയോ വര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കുകയോ ചെയ്യുന്നില്ല. സംസ്ഥാനത്ത് അഴിമതിയ്ക്ക് തുടക്കം കുറിച്ചത് ആരംഭിച്ചത് ഉദ്യോഗസ്ഥരാണ്. അവരാണ് സംസ്ഥാനത്തെ നിയന്ത്രിക്കുന്നത്. കമ്മീഷന്‍ സംസ്‌കാരം തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല- കെമ്പണ്ണ പറഞ്ഞു.ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്തേതുപോലെ 40 ശതമാനം കമ്മിഷന്‍ തന്നെയാണ് ഇപ്പോഴും ആവശ്യപ്പെടുന്നത്. ഉദ്യോഗസ്ഥരെ നിയന്ത്രിച്ചില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മോശമാകുമെന്നും കെമ്പണ്ണ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.