Follow the News Bengaluru channel on WhatsApp

കെഎൻഎസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തില്‍ ആറ്റുകാൽ പൊങ്കാല സംഘടിപ്പിക്കുന്നു

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വിവിധ കരയോഗങ്ങളിൽ ആറ്റുകാൽ പൊങ്കാല സമർപ്പിക്കുന്നു. പൊങ്കാല ദിനമായ ഫെബ്രുവരി 25 ന് രാവിലെ ഗണപതി ഹോമത്തോട് കൂടി ചടങ്ങുകള്‍ ആരംഭിക്കും. വിപുലമായ ഒരുക്കങ്ങൾ ആണ് പൊങ്കാല സമർപ്പണത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്.

കെഎൻഎസ്എസ് മത്തിക്കരെ കരയോഗത്തിന്റെ അധീനതയിലുള്ള സോമഷെട്ടിഹള്ളി ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ ഫെബ്രുവരി 23 നു രാവിലെ 6ന് മഹാഗണപതി ഹോമത്തോടെ പൂജകൾ ആരംഭിക്കും. 24നു രാവിലെ മുതൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ഉണ്ടായിരിക്കും. 25 നു രാവിലെ മഹാഗണപതി ഹോമം . വിശേഷൽ അർച്ചനകൾ, നിറപറ സമർപ്പണം എന്നിവയ്ക്ക് ശേഷം 10.30 ന് പണ്ടാര അടുപ്പിലേക്ക് അഗ്നി പകരുന്നതാണ്. ചടങ്ങുകൾക്ക് ബ്രഹ്മശ്രീ ശിവരാമൻ നമ്പൂതിരി മുഖ്യ കർമികത്വം വഹിക്കും., മഹാ അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഫോൺ : 9980182426.

കെഎൻഎസ്എസ് ബനശങ്കരി കരയോഗത്തിന്റെ നേതൃത്വത്തിൽ വിദ്യാപീഠം റോഡിൽ ഓം ശക്തി ക്ഷേത്രത്തിനു സമീപം ഉള്ള ശ്രീ രാമ സേവാ മണ്ഡലി ട്രസ്റ്റിൽ ആറ്റുകാൽ അമ്മയുടെ പ്രധാന വഴിപാട് ആയ പൊങ്കാല രാവിലെ 10. ന് പണ്ടാര അടുപ്പിലേക്ക് അഗ്നി പകരുന്ന ചടങ്ങുകളോടെ ആരംഭിക്കും.. ഫോൺ : 9591971663 .

കെഎൻഎസ്എസ് ദൂരവാണി നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ ടി സി പാളയ മെയിൻ റോഡ് , കെ വി മുനിയപ്പ ഗാർഡൻ വിജയ ഗണപതി സന്നിധിയിൽ സംഘടിപ്പിക്കുന്ന പൊങ്കാല മഹോത്സവം രാവിലെ 9.30ന് ഗണപതി ഹോമത്തോടെ ആരംഭിക്കും. ചടങ്ങുകൾക്ക് ബ്രഹ്മശ്രീ ജയറാം ശർമ്മ മുഖ്യ കർമികത്വം വഹിക്കും. ശ്രീ മോഹനൻ നാരായണന്റെ ആത്മീയ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്. പൊങ്കാല ശേഷം അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 9845987387.

കെഎൻഎസ്എസ് ഹോരമാവ് കരയോഗത്തിന്റെ നേതൃത്വത്തിൽ ബഞ്ചാര ലേ ഔട്ടിലുള്ള ഓം ശക്തി ക്ഷേത്രത്തിൽ വച്ച് പൊങ്കാല സമർപ്പണം സംഘടിപ്പിക്കുന്നു. രാവിലെ 8.ന് ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കർമികത്വത്തിൽ ആരംഭിക്കുന്ന പൂജകൾക്കു ശേഷം പൊങ്കാല അടുപ്പിൽ അഗ്നി പകരുന്നതാണ്. പൊങ്കാല സമർപ്പണത്തിന് ശേഷം അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 9448322540

കെഎൻഎസ്എസ് ജലഹള്ളി കരയോഗത്തിന്റെ നേതൃത്വത്തിൽ ഗംഗമ്മ ദേവി ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല സംഘടിപ്പിക്കുന്നു. രാവിലെ 6 ന് ആരംഭിക്കുന്ന മ. പൂജകൾക്ക് ബ്രഹ്മശ്രീ ഈശ്വരൻ നമ്പൂതിരി മുഖ്യ കർമികത്വം വഹിക്കും. പൊങ്കാല സമർപ്പണത്തിന് ശേഷം അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 9916289790.

കെഎൻഎസ്എസ് കൊത്തനൂർ കരയോഗത്തിന്റെ നേതൃത്വത്തിൽ ബൈരതി അയ്യപ്പൻ ക്ഷേത്രത്തിന് സമീപം ഉള്ള ചാമുണ്ടെശ്വരി ക്ഷേത്രത്തിൽ രാവിലെ 10.30 ന് പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരും. പൂജകൾക്ക് ബ്രഹ്മശ്രീ മാങ്കുന്നം ശങ്കരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. മഹിളാ വിഭാഗം സഖി യുടെ നേതൃത്വത്തിൽ ലളിത സഹസ്രനാമവും, സമർപ്പണത്തിന് ശേഷം അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 7899763355.

കെഎൻഎസ്എസ് മഹാദേവപുര കരയോഗത്തിന്റെ നേതൃത്വത്തിൽ ഗോശാല റോഡ് കരുമാരിയമ്മൻ ക്ഷേത്രത്തിൽ വച്ച് രാവിലെ 9.30ന് പൂജകൾ ആരംഭിക്കും. ബ്രഹ്മശ്രീ വിഷ്ണു പ്രകാശ്തി എമ്പ്രാന്തിരിയുടെ മുഖ്യ കാർമികത്വത്തിൽ ആണ് പൂജകൾ നടത്തുന്നത്. പൊങ്കാല സമർപ്പണ ശേഷം അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 9845371682.

കെഎൻഎസ്എസ് തിപ്പസാന്ദ്ര സി വി രാമൻ നഗർ കരയോഗത്തിന്റെ നേതൃത്വത്തിൽ മല്ലേശ്പാളയ ജലകണ്ടെശ്വര ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം സംഘടിപ്പിക്കുന്നു. മണിയറ പെരിങ്ങോട്ട് ഇല്ലം പത്മനാഭൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ രാവിലെ 9.30ന് ചടങ്ങുകൾ ആരംഭിക്കും. പൊങ്കാല സമർപ്പണ ശേഷം അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 9342138151.

കെഎൻഎസ്എസ് കെജി എഫ് കരയോഗം മഹിളാവിഭാഗത്തിന്റെയും പാലാർ നഗർ അയ്യപ്പ ക്ഷേത്രത്തിന്റെയും നേതൃത്വത്തിൽ പാലാർ നഗർ അയ്യപ്പൻ ക്ഷേത്രത്തിൽ വച്ച് ആറ്റുകാൽ പൊങ്കാല സംഘടിപ്പിക്കുന്നു. രാവിലെ 9.30ന് ചടങ്ങുകൾ ആരംഭിക്കും. പൊങ്കാല സമർപ്പണ ശേഷം അന്നദാനം ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 9590443635

കെഎൻഎസ്എസ് മൈസൂരു കരയോഗം മഹിളാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്റ്റെർലിംഗ് തിയേറ്ററിന് സമീപം ഉള്ള ചാമുണ്ഡിവനം ക്ഷേത്രത്തിൽ വച്ചു ആറ്റുകാൽ പൊങ്കാല സമർപ്പിക്കുന്നു. രാവിലെ 10ന് ക്ഷേത്രം മേൽശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ പൂജകൾ ആരംഭിക്കും. പൊങ്കാല സമർപ്പണ ശേഷം പ്രസാദ വിതരണം ഉണ്ടായിരിക്കുന്നതാണ്. ഫോൺ : 9880203270


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.