Follow the News Bengaluru channel on WhatsApp

സബർബൻ റെയിൽ പദ്ധതി 2027ൽ പൂർത്തിയാകും

ബെംഗളൂരു: ബെംഗളൂരു സബർബൻ റെയിൽ പദ്ധതി (ബിഎസ്ആർപി) 2027 ഡിസംബറോടെ പൂർത്തിയാക്കുമെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു. പദ്ധതി പൂർത്തിയാക്കുന്നതിനായി ലക്സംബർഗ് ആസ്ഥാനമായുള്ള കെഎഫ്ഡബ്ല്യു ഡെവലപ്‌മെൻ്റ് ബാങ്കുമായി ധാരണ പത്രത്തിൽ കെ-റൈഡ് ഒപ്പുവെച്ചു.

പദ്ധതി നടപ്പാക്കുന്നതിനുള്ള നോഡൽ ഏജൻസിയാണ് കെ-റൈഡ്. കെ-റൈഡ് മാനേജിംഗ് ഡയറക്ടർ മഞ്ജുള, കെഎഫ്ഡബ്ല്യു ഡെവലപ്‌മെൻ്റ് ബാങ്ക് കൺട്രി ഡയറക്ടർ വുൾഫ് മുത്ത് എന്നിവർ രേഖകൾ ഒപ്പുവച്ചു. കരാർ പ്രകാരം കെഎഫ്ഡബ്ല്യു 4561 കോടി രൂപ 4 ശതമാനം പലിശയ്ക്ക് 20 വർഷത്തേക്ക് നൽകും.

പദ്ധതിക്കും കീഴിൽ നാലാം ഇടനാഴിയായ കനക ലൈനിലെ ജോലികളാണ് നിലവിൽ ബാക്കിയുള്ളത്. രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമുള്ള കരാര്‍ ലാർസൻ ആൻഡ് ടൂബ്രോ ആണ് ഏറ്റെടുത്തത്. ഹീലാലിഗെയ്ക്കും രജനുകുണ്ടെയ്ക്കും ഇടയിലുള്ള പാത കനക ലൈന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

യെലഹങ്കയ്ക്ക് സമീപം ബിഎസ്ആർപി കോറിഡോർ-1, കോറിഡോർ-4 എന്നിവയ്ക്കായി 1.2 കിലോമീറ്റർ നീളമുള്ള ഡബിൾ ഡെക്കർ അലൈൻമെന്റ്, ബെന്നിഗനഹള്ളിക്ക് സമീപം ബിഎംആർസിഎല്ലിന് (ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ്) കീഴില്‍ 500 മീറ്റർ നീളത്തിൽ ബിഎസ്ആർപി എലിവേറ്റഡ് വയഡക്‌ടിന്റെ നിർമ്മാണം എന്നിവയും ഈ കരാറിൽ ഉൾപ്പെടുന്നുണ്ട്.

മുമ്പ്, കോറിഡോർ -2 (ചിക്കബാനവാര മുതൽ ബൈയപ്പനഹള്ളി വരെ 25.2 കി.മീ) പ്രവൃത്തികളുടെ കരാറും എൽ ആൻഡ് ടിക്ക് നൽകിയിരുന്നു. ഇതിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്. കോറിഡോര്‍ 2നും കോറിഡോര്‍ 4നും ആണ് സബര്‍ബന്‍ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്. കോറിഡോർ-1 (യെലഹങ്ക മുതൽ ദേവനഹള്ളി വരെയും, ബെംഗളൂരു സിറ്റി മുതൽ ദേവനഹള്ളി വരെയും), കോറിഡോർ-3 (കെംഗേരി മുതൽ വൈറ്റ്ഫീൽഡ് വരെ) എന്നിവയ്ക്കായുള്ള ടെൻഡറും ഉടൻ ക്ഷണിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.