Follow the News Bengaluru channel on WhatsApp

ബില്‍ക്കീസ് ബാനു കേസ്; കീഴടങ്ങി 15 ദിവസത്തില്‍ പ്രതിക്ക് പരോള്‍

ബില്‍ക്കീസ് ബാനു കേസില്‍ സുപ്രിംകോടതി ഉത്തരവനുസരിച്ച്‌ ജയിലിലെത്തി പതിനഞ്ചു ദിവസത്തിനുള്ളില്‍ പ്രതിക്ക് പരോള്‍. ഭാര്യാപിതാവിന്റെ മരണച്ചടങ്ങുകളില്‍ പങ്കെടുക്കാൻ അഞ്ചു ദിവസത്തേക്കാണ് പരോള്‍ കൊടുത്തത്. ദഹോഡിലെ രണ്‍ധിക്പൂർ സ്വദേശി പ്രതീപ് മോധിയയ്ക്കാണ് ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ജയില്‍ അധികൃതർ പരോള്‍ നല്‍കിയത്.

ഭാര്യാപിതാവിന്റെ മരണച്ചടങ്ങുകളില്‍ പങ്കെടുക്കാൻ അഞ്ചു ദിവസത്തേക്കാണ് പരോള്‍ കൊടുത്തത്. ഫെബ്രുവരി അഞ്ചിന് ജസ്റ്റിസ് എംആർ മെൻഗ്‌ദേയാണ് പ്രതിയുടെ പരോള്‍ അപേക്ഷ പരിഗണിച്ചത്. മുപ്പത് ദിവസത്തെ പരോളാണ് മോധിയ ചോദിച്ചിരുന്നത്. ജയിലില്‍ പ്രതിയുടെ പെരുമാറ്റം നല്ലതാണെന്ന് അധികൃതർ സാക്ഷ്യപ്പെടുത്തിയതും കോടതി നിർദേശം അനുസരിച്ച്‌ സമയത്ത് ജയിലില്‍ തിരികെയെത്തിയതും അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

ബില്‍ക്കീസ് ബാനു കേസില്‍ 2008 ജനുവരി മുതല്‍ ജീവപര്യന്തം തടവിന് വിധിച്ച മോധിയ 1041 ദിവസം പരോളിലായിരുന്നു എന്ന് നേരത്തെ സുപ്രിംകോടതിയില്‍ ഗുജറാത്ത് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ടായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.