Follow the News Bengaluru channel on WhatsApp

കാവേരി ജലം; ബെംഗളൂരുവിൻ്റെ അതിർത്തി പ്രദേശങ്ങളിലേക്കും

ബെംഗളൂരു: കാവേരി ജലം അതിർത്തി പ്രദേശങ്ങളിലേക്കും ലഭ്യമാക്കാൻ പദ്ധതിയുമായി ബിഡബ്ല്യൂഎസ്എസ്ബി. ബെംഗളൂരുവിൻ്റെ പ്രാന്തപ്രദേശങ്ങളായ ആനേക്കൽ, നെലമംഗല, ഹോസ്‌കോട്ട്, ദേവനഹള്ളി എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ കാവേരി ജലം ലഭ്യമാക്കുക.

നഗരത്തിന് അനുവദിച്ചിരിക്കുന്ന കാവേരി ജലത്തിൻ്റെ വിഹിതം പൂർണ്ണമായും വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് നടപടി. കാവേരി പ്രൊജക്റ്റ്‌ ആറാം ഘട്ടത്തിനായുള്ള വിശദ റിപ്പോർട്ടിൽ (ഡിപിആർ) പത്ത് ടിഎംസി ജലം കൂടി ബെംഗളൂരുവിന് അനുവദിച്ചിട്ടുണ്ട്. നിലവിൽ നഗരത്തിലേക്ക് 19 ടിഎംസി ജലമാണ് ഉപയോഗിക്കുന്നത്. അതിർത്തി പ്രദേശങ്ങളിൽ ജലലഭ്യത തീരെ കുറവാണ്. ഇക്കരണത്താൽ തന്നെ നഗരത്തിന് അനുവദിച്ച ജലം ഇവിടേക്ക് നൽകുന്നതിൽ തെറ്റില്ലെന്ന്

ഡിമാൻഡും വിതരണവും തമ്മിലുള്ള ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ ഡോ. രാം പ്രസാദ് മനോഹർ പറഞ്ഞു.

കാവേരി ജല ലഭ്യതക്കായി അതിർത്തി പ്രദേശങ്ങളിലെ നഗര തദ്ദേശ സ്ഥാപനങ്ങൾ (യുഎൽബി) പൈപ്പ് ലൈനുകളും കണക്ഷനുകളും എടുക്കേണ്ടതുണ്ട്. ഇതിനായി സർക്കാർ ഏജൻസികളുടെ ധനസഹായം അനുവദിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. പദ്ധതി തുടങ്ങാൻ രണ്ട് വർഷമെങ്കിലും വേണ്ടിവരുമെന്നും പൂർത്തിയാകാൻ മൂന്ന് വർഷമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.