Follow the News Bengaluru channel on WhatsApp

യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു

ഇടുക്കി ഉടുമ്പൻചോലയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്താൻ അയല്‍വാസിയുടെ ശ്രമം. പ്രതി ശശി കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യക്തി വൈരാഗ്യമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്. സുന്ദർരാജ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തങ്കപാണ്ടി ഏലയ്‌ക്കാ എസ്റ്റേറ്റിലെ ജോലിക്കാരാണ് ഇരുവരും.

ഷീലയും ശശിയും തമ്മില്‍ തർക്കങ്ങള്‍ നിലനിന്നിരുന്നതായി മറ്റു ജോലിക്കാർ പറഞ്ഞു. ഷീല തന്നെ കുറിച്ച്‌ അപവാദം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ ശശി കുമാർ യുവതിയെ ഏലയ്‌ക്കാ സൂക്ഷിക്കുന്ന സ്റ്റോറില്‍ നിന്നും ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നു. തുടർന്ന് ശശികുമാർ താമസിക്കുന്ന ലയത്തിലെത്തിച്ച്‌ യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താനും ശ്രമിച്ചു.

ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയ്‌ക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.