Follow the News Bengaluru channel on WhatsApp

പരശുരാമൻ പ്രതിമ തകർന്ന കേസ്; അന്വേഷണം സിഐഡിക്ക്

ബെംഗളൂരു: പരശുരാമന്‍ പ്രതിമ തകര്‍ന്ന കേസ് അന്വേഷണം സിഐഡിക്ക് (ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) കൈമാറാൻ സർക്കാർ ഉത്തരവ്. ഉഡുപ്പിയിൽ കാര്‍ക്കളക്കടുത്ത ഉമിക്കല്‍ മലയിലെ തീം പാര്‍ക്കില്‍ സ്ഥാപിച്ച പരശുരാമന്‍ പ്രതിമയാണ് തകര്‍ന്ന നിലയിൽ കണ്ടെത്തിയത്.

ലോക്കല്‍ പോലീസ് അന്വേഷണം നിലച്ചതിന് എതിരെ കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിന് പിന്നാലെയാണ് നടപടി. മുന്‍ ഊര്‍ജ മന്ത്രിയും കാര്‍ക്കള എംഎല്‍എയുമായ വി. സുനില്‍കുമാറിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണങ്ങളേയും പരാതിയേയും തുടര്‍ന്ന് നേരത്തെ പോലീസ് കേസെടുത്തെങ്കിലും അന്വേഷണം തുടർന്നില്ല. അന്വേഷണം പുനരാരംഭിച്ചില്ലെങ്കില്‍ താനും നൂറുക്കണക്കിന് പ്രവര്‍ത്തകരും പാര്‍ട്ടി പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് ബുധനാഴ്ച കാര്‍ക്കള ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് യോഗീഷ് ആചാര്യ ഇന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍, ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാല്‍ക്കര്‍, യൂത്ത് കോണ്‍ഗ്രസ് കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് നാലപാട് തുടങ്ങിയവരെ രേഖാമൂലം അറിയിച്ചിരുന്നു.

പ്രതിമയുടെ നിര്‍മ്മിതിയിലെ നിലവാരമില്ലായ്മ കാരണം അപകടാവസ്ഥയിലായ പ്രതിമ അധികൃതര്‍ ഒളിപ്പിച്ചു കടത്തിക്കൊണ്ടുപോയെന്ന് പ്രവർത്തകർ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി 27ന് അനാഛാദനം ചെയ്ത വെങ്കലപ്രതിമക്ക് ഗുണനിലവാരം ഇല്ലെന്ന് മുമ്പേ ആക്ഷേപം ഉയര്‍ന്നിരുന്നു. മേയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അന്നത്തെ കര്‍ണാടക ഊര്‍ജ്ജ മന്ത്രി വി.സുനില്‍ കുമാര്‍ ആണ് പ്രതിമ ഉദ്ഘാടനം ചെയ്തത്.

പാര്‍ക്കിലേക്ക് വിനോദ സഞ്ചാരികളെ വിലക്കി കാര്‍ക്കള തഹസില്‍ദാര്‍ ഉത്തരവിറക്കിയതിന് പിന്നാലെ പ്രതിമ കറുത്ത പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് പൊതിഞ്ഞു. മിനുക്ക് പണികള്‍ക്ക് ആണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. പിന്നീടാണ് പ്രതിമ തകർന്ന് നിലയിൽ കാണപ്പെട്ടത്. ഉഡുപ്പി ജില്ല ചുമതലയുള്ള മന്ത്രി ലക്ഷ്മി ഹെബ്ബാല്‍ക്കർ സ്ഥലം സന്ദര്‍ശിച്ച് അധികൃതരുമായി ചര്‍ച്ച നടത്തി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.