Follow the News Bengaluru channel on WhatsApp

കെപിസിസിയുടെ സമരാഗ്നി പ്രക്ഷോഭയാത്രക്ക് കാസറഗോഡ് തുടക്കം

കാസര്‍ഗോഡ്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രക്ക് കാസര്‍ഗോഡ് തുടക്കമായി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗാപാല്‍ എംപി പ്രക്ഷോഭ യാത്ര ഉദ്ഘാടനം ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി, രമേശ് ചെന്നിത്തല തുടങ്ങി നിരവധി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സമരാഗ്നിയുടെ തുടക്കം.

നരേന്ദ്ര മോദിയുടെ മുന്നിൽ കവാത്ത് മറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണറോട് ഏറ്റുമുട്ടാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. സിപിഎമ്മിനെ ബംഗാള്‍ മോഡലിൽ ഭരണത്തിൽ നിന്നിറക്കാൻ ക്വട്ടേഷൻ എടുത്തിരിക്കുന്ന നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സിപിഎം അണികൾ തിരിച്ചറിയണം. അദ്ദേഹത്തിന് ബിജെപി വിരോധമോ, വർഗ്ഗീയ വിരോധമോ ഇല്ല. പദവി സംരക്ഷിക്കാനും, സ്വന്തക്കാരെ സംരക്ഷിക്കുവാനും എതൊരു ഒത്തുതീര്‍പ്പുകളേയും ഭാഗമാക്കുകയാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതിനെ തുറന്നുകാട്ടാനാണ് ഈ യാത്ര. അതിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപത് സീറ്റും നൽകി കേരളം ഐക്യദാർഢ്യം നൽകുമെന്നത് ഉറപ്പാണ്. പ്രധാനമന്ത്രി എത്രതവണ വന്നാലും കേരളത്തിൽ അക്കൗണ്ട് തുറക്കാനാകില്ല. ബിജെപിയുടേത് വ്യാമോഹമാണ്.’’–കെ.സി.വേണുഗോപാൽ പറഞ്ഞു

ഫാസിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും സന്ധി ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ഇരുവരുടെയും ശ്രമം. ഹിറ്റ്‌ലറുമായി സ്റ്റാലിന്‍ സന്ധി ചെയ്തതുപോലെയാണിതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും നേടുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരുന്നതിനാണ് സമരാഗ്നി പ്രക്ഷോഭയാത്രയെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

നാളെ രാവിലെ 10ന് കാസര്‍ഗോഡ് നഗരസഭാ മിനി കോൺഫറൻസ് ഹാളിൽ നടക്കുന്ന ജനകീയ ചർച്ചാസദസ്സിൽ നേതാക്കൾ പങ്കെടുക്കും. ഉച്ചയ്ക്ക് 12നു കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും സംയുക്ത വാർത്താ സമ്മേളനം ഉണ്ടാകും. സമരാഗ്നിയുടെ ഭാഗമായി 14 ജില്ലകളിലായി 30 സമ്മേളനങ്ങൾ നടക്കും. സമരാഗ്നി ജാഥ 29നു തിരുവനന്തപുരത്തു സമാപിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.