Follow the News Bengaluru channel on WhatsApp

സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ മോഷണം പോയ ബാഗ് തിരിച്ചുകിട്ടി

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് മോഷണം പോയ സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ ബാഗ് തിരിച്ചുകിട്ടി. ജീവൻരക്ഷാമരുന്നുകൾ ഉള്‍പ്പെടെ അടങ്ങിയ ബാഗ് 17 ദിവസം നീണ്ട കാത്തിരിപ്പിനുശേഷമാണ് തിരികെ കിട്ടിയത്.

നഗരത്തിൽ വെച്ച് നടന്ന സംഗീതനിശയിൽ പങ്കെടുക്കാനാണ് ജനുവരി പകുതിയോടെ എയർ ഇന്ത്യ എക്സ്പ്രസ് ഐ5 992 വിമാനത്തിൽ ഔസേപ്പച്ചൻ ബെംഗളൂരുവിലത്തിയത്. രാത്രി 9നാണ് വിമാനം ലാൻഡ‍് ചെയ്തത്. ലഗേജ് എടുക്കാൻ കൺവെയർ ബെൽറ്റിൽ നിന്നതിനാൽ കൈവശമുണ്ടായിരുന്ന ബാഗ് അടുത്തുള്ള ട്രോളിയിൽ വെച്ചിരുന്നു. അൽപം കഴിഞ്ഞ് നോക്കിയപ്പോൾ ബാഗ് കാണാതാവുകയായിരുന്നു.

ബാഗ് നഷ്ടമായ വിവരം ഔസേപ്പച്ചൻ എയർ ഇന്ത്യ എക്‌സ്‌പ്രസ് ഗ്രൗണ്ട് സ്റ്റാഫിനെ അറിയിച്ചെങ്കിലും കാര്യമായ സഹായം ലഭിച്ചില്ല. ജീവൻ രക്ഷാ മരുന്നുകളും ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് ബാഗിലുണ്ടായിരുന്നത്. പിന്നീട് എയർപോർട്ട് പോലീസ് സ്റ്റേഷനിൽ അദ്ദേഹം പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, ഒരു യുവാവ് ഔസേപ്പച്ചന്റെ ബാഗ് ട്രോളിയോടൊപ്പം കൊണ്ടുപോകുന്നതും പിന്നീട് സ്വന്തം ബാഗുമായി ഒരു ക്യാബിൽ കയറുന്നതും കണ്ടെത്തി.

ഈ ക്യാബിനെ ട്രാക്ക് ചെയ്ത പോലീസ് യാത്രക്കാരനെ കണ്ടെത്തുകയും അദ്ദേഹത്തോട് ബാഗ് തിരിച്ചുനൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. ബാഗ് തിരികെ കിട്ടിയെങ്കിലും അതിലുണ്ടായിരുന്ന ആപ്പിൾ വാച്ച് ചാർജർ കാണാനില്ലായിരുന്നുവെന്ന് ഔസേപ്പച്ചൻ പറഞ്ഞു. ഇതോടെ എയർപോർട്ട് പോലീസ് വീണ്ടും ഇടപെട്ട് യുവാവിൽ നിന്നും ചാർജർ തിരികെ വാങ്ങുകയായിരുന്നു. സംഭവത്തിൽ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.