Follow the News Bengaluru channel on WhatsApp

ലവ് ജിഹാദ് ആരോപിച്ച് യുവാവിനെതിരെ ആക്രമണം; ഏഴ് പേർ അറസ്റ്റിൽ

ബെംഗളൂരു: ലവ് ജിഹാദ് നടത്തിയെന്നാരോപിച്ച് യുവാവിനെ ആക്രമിച്ച ഏഴ് പേർ അറസ്റ്റിൽ. ചിക്കമഗളൂരുവിലെ ആൽദുരുവിലാണു സംഭവം. ഹിന്ദു പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന റുമാൻ ആണ് ആക്രമണത്തിനിരയായത്.

പെൺകുട്ടിയെ പ്രണയം നടിച്ചു മതംമാറ്റാൻ ശ്രമിച്ചെന്നും ലവ് ജിഹാദ് നടത്തുന്നുവെന്നും ആരോപിച്ചായിരുന്നു ഡാൻസ് മാസ്റ്ററായ റുമാനെ ഏഴംഗസംഘം ആക്രമിച്ചത്. യുവാവിന്റെ ഡാൻസ് സ്റ്റുഡിയോ ഓഫിസിലെത്തിയായിരുന്നു ആക്രമണം. വാതിൽ പൂട്ടി ക്രൂരമായി മർദിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം തങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പരാതി വ്യാജമാണെന്നും തങ്ങളുടെ മകനെ ഒരു സംഘം അന്യായമായി ആക്രമിച്ചെന്നും കാണിച്ച് റുമാന്റെ കുടുംബവും പോലീസിൽ പരാതി നൽകി. ഇതിനു പിന്നാലെയായിരുന്നു ഏഴ് പേർ റുമാനെ ആക്രമിച്ചത്.

സംഭവത്തിനു പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പോലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.