Follow the News Bengaluru channel on WhatsApp

പിഎസ്എസി ആള്‍മാറാട്ട കേസ്; സഹോദരങ്ങളായ പ്രതികൾ കോടതിയിൽ കീഴടങ്ങി, റിമാൻഡ് ചെയ്ത് കോടതി

തിരുവനന്തപുരം:  പിഎസ്എസി പരീക്ഷയ്ക്ക് ആൾമാറാട്ടത്തിന് ശ്രമം നടത്തിയ സംഭവത്തിൽ പ്രതികളായ സഹോദരന്മാർ കോടതിയിൽ കീഴടങ്ങി. ശാന്തിവിള സ്വദേശികളായ അമല്‍ജിത്ത്, അഖില്‍ജിത്ത് എന്നിവരാണ് അഡി. സിജെഎം കോടതിയില്‍ കീഴടങ്ങിയത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂളിൽ നടന്ന യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് പരീക്ഷയിലാണ് തട്ടിപ്പിനു ശ്രമം നടന്നത്.

അമല്‍ജിത്തിന് വേണ്ടി അനിയന്‍ അഖില്‍ജിത്തായിരുന്നു പരീക്ഷയെഴുതാന്‍ ഹാളിലെത്തിയത്. എന്നാല്‍ ബയോമെട്രിക് പരീക്ഷക്കായി ഉദ്യോഗസ്ഥര്‍ എത്തിയതോടെ അഖില്‍ജിത്ത് ഇറങ്ങി ഓടുകയായിരുന്നു. മതില്‍ചാടി പുറത്തേക്ക് പോയ അഖില്‍ജിത്തിനെ അമല്‍ജിത്ത് ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെടുത്തി. ശേഷം ഇരുവരും ഒളിവിലായിരുന്നു.

കേസില്‍ അഖില്‍ജിത്ത് ഒന്നാം പ്രതിയും അമല്‍ജിത്ത് രണ്ടാം പ്രതിയുമാണ്. വയറുവേദനയെത്തുടര്‍ന്നാണ് അഖില്‍ജിത്ത് ഹാളില്‍ നിന്നും പുറത്തേക്ക് ഓടിയതെന്നായിരുന്നു അന്വേഷണത്തിനിടെ ഇരുവരുടെയും വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. ഒളിവില്‍ പോയ സഹോദരങ്ങള്‍ ഇന്ന് വൈകുന്നേരമാണ് കോടതിയില്‍ ഹാജരായത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.