Follow the News Bengaluru channel on WhatsApp

ശിവസേന നേതാവിന്റെ മകനെ ഫെയ്സ്ബുക്ക് ലൈവിനിടെ വെടിവെച്ചുകൊന്നു; അക്രമി ജീവനൊടുക്കി

ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിന്റെ മകനെ ഫെയ്‌സ്ബുക്ക് ലൈവിനിടെ വെടിവച്ചു കൊന്ന ശേഷം അക്രമി ജീവനൊടുക്കി. വിനോദ് ഗൊസാല്‍ക്കറുടെ മകന്‍ അഭിഷേക് ആണ് വെടിയേറ്റ് മരിച്ചത്. അഭിഷേകിനൊപ്പം ഫെയ്‌സ്ബുക്ക് ലൈവ് ചെയ്തിരുന്നയാളാണ് വെടിവച്ചത്. പിന്നീട് അയാള്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു. ശിവസേന ഉദ്ധവ് വിഭാഗം മുന്‍ കൗണ്‍സിലറാണ് വിനോദ് ഗോസാല്‍ക്കര്‍.

ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൗറിസ് ഭായ് എന്നയാളുടെ ഓഫിസില്‍ വച്ചാണ് സംഭവമെന്നാണു റിപ്പോര്‍ട്ട്. അഭിഷേകും ഇയാളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അടുത്തിടെ രമ്യതയിലാക്കിയിരുന്നു. തുടര്‍ന്ന് ഒരു പരിപാടിക്കായി അഭിഷേകിനെ ഓഫിസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പരിപാടിക്കിടെ മൗറിസ് ഭായിയാണ് അഭിഷേകിനെ വെടിവച്ചു കൊന്നതെന്നാണു റിപ്പോര്‍ട്ട്. അഭിഷേകിനെ മൗറിസ് തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് വിവരം. വെടിയേറ്റ ഉടൻ തന്നെ അഭിഷേകിനെ അടുത്തുള്ള കരുണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു.

ഇരുവരും തമ്മില്‍ നേരത്തെ ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും കൊലപാതക കാരണം വ്യക്തമല്ല. സംഭവങ്ങള്‍ മുഴുവന്‍ ഫെയ്‌സ്ബുക്കില്‍ ലൈവായി പോയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.