Follow the News Bengaluru channel on WhatsApp

ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് ഞായറാഴ്ച

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ചിക്കബാനവാര-അബിഗെരെ സോണിൻ്റെ ആഭിമുഖ്യത്തിൽ ‘ദിശ’ എന്ന പേരില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. 11ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് ഹെസറഘട്ട റോഡ് ആചാര്യ കോളേജിന് സമീപത്തുള്ള പി പാർട്ടി ഹാളിലാണ് പരിപാടി.

കൗമാര പ്രായത്തിലുള്ളവരേയും അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തിയാണ് ക്ലാസ്. കർണാടക കൺസ്യൂമർ റൈറ്റ്സ് ഓർഗനൈസേഷൻ പ്രസിഡണ്ടും എൻ. കെ. കൺസള്‍ട്ട്‌സിൽ ചീഫ് കോച്ചുമായ നവിൻ കവാൾ, സെന്റ് ജോൺസ് ഹോസ്പിറ്റൽ സൈക്കോളജി വിഭാഗം റിസേർച്ച് അസിസ്റ്റന്റ് മിഷേൽ അജിത് എന്നിവർ ക്ലാസ് എടുക്കും. യശ്വന്തപുര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ മേരി ഷൈലജ മുഖ്യാതിഥിയാകും. കൗമാരക്കാരിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം ഉണ്ടാക്കുന്ന സാമൂഹിക- ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ‘ദിശ’യിലൂടെ ലക്ഷ്യമിടുന്നതെന്നും ഇത്തരത്തിലുള്ള സാമൂഹ്യനന്മ ലക്ഷ്യമാക്കിയുള്ള കൂടുതല്‍ സെമിനാറുകൾ സംഘടന രൂപകൽപ്പന ചെയ്തു കൊണ്ടിരിക്കുകയാണെന്നും സോണ്‍ ചെയർമാൻ വിജേഷ് ബാലകൃഷ്ണൻ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.