Follow the News Bengaluru channel on WhatsApp

ഗതാഗത നിയമലംഘനങ്ങൾ സംഭവിച്ചാലുടന്‍ എസ്.എം.എസ് അലർട്ട് എത്തും

ബെംഗളൂരു: ഗതാഗത നിയമലംഘനം നടത്തുന്നവർക്ക് ഉടൻ തന്നെ എസ്.എം.എസ് അലർട്ട് നൽകാൻ പുതിയ പദ്ധതിയുമായി സിറ്റി ട്രാഫിക് പോലീസ്. നിയമലംഘനം നടന്നാൽ വാഹനമോടിക്കുന്നവർക്ക് ഉടൻ ടെക്‌സ്‌റ്റ് മെസേജ് ലഭിക്കുന്ന രീതിയിലായിരിക്കും സംവിധാനമെന്ന് കർണാടക ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി വിഭാഗം പറഞ്ഞു.

ആദ്യഘട്ടത്തിൽ ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിലാണ് പദ്ധതി നടപ്പാക്കുക. എഐ അടിസ്ഥാനമാക്കിയുള്ള ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) കാമറകൾ ഉപയോഗിച്ചാണ് പദ്ധതി പ്രവർത്തിക്കുക. മാർച്ച് അലർട്ട് സംവിധാനം നിലവിൽ വരുമെന്ന് അഡീഷണൽ ഡയറക്ടർ അലോക് കുമാർ പറഞ്ഞു.

കാമറകളിൽ കാണുന്ന വാഹന രജിസ്‌ട്രേഷൻ നമ്പറുകളുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലേക്കാണ് അലർട്ടുകൾ ലഭിക്കുക. ഹുബ്ബള്ളി – ധാർവാഡ്, മംഗളൂരു, ബെളഗാവി, ദാവൻഗെരെ തുടങ്ങിയ നഗരങ്ങളിലും സമാന പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.

ഇതിനു പുറമെ ഇ – ചലാൻ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും ട്രാഫിക് പോലീസ് പറഞ്ഞു. ബെംഗളൂരുവിൽ മാത്രം 722 പോലീസ് സ്റ്റേഷനുകളിലും 64 ട്രാഫിക് പോലീസ് സ്റ്റേഷനുകളിലുമായി 1,766 ഇ-ചലാൻ ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ട്. ഇതിനകം 483 ബോഡി ക്യാമറകൾ വാങ്ങാൻ ഓർഡർ നൽകിയിട്ടുണ്ട്. പദ്ധതി മാർച്ച്‌ അവസാനത്തോടെ പൂർത്തിയാക്കുമെന്ന് അലോക് കുമാർ വിശദീകരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.