Follow the News Bengaluru channel on WhatsApp

റോഡരികിൽ ഉപേക്ഷിച്ച വാഹനങ്ങൾ നീക്കം ചെയ്യും

ബെംഗളൂരു: ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനും ലേലം ചെയുന്നതുമായി സമയപരിധി നിശ്ചയിച്ച് കർണാടക ഹൈക്കോടതി.

അടുത്ത 15 ദിവസത്തിനുള്ളിൽ ഇവ നീക്കം ചെയ്യണമെന്ന് കോടതി നിർദേശിച്ചു. ബിബിഎംപി ചീഫ് കമ്മീഷണറും ബെംഗളൂരു സിറ്റി ജോയിൻ്റ് പോലീസ് കമ്മീഷണറും (ട്രാഫിക്) സമർപ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് പി.എസ്. ദിനേശ് കുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശം പുറപ്പെടുവിച്ചത്.

നഗരത്തിലെ റോഡുകളിലും നടാപ്പാതകളിലുമായി നിരവധി വാഹനങ്ങളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തിയ ശേഷം അവ നിയുക്ത യാർഡിൽ സൂക്ഷിക്കുന്നുണ്ടെന്നും ആർടിഒ, പോലീസ് ഉദ്യോഗസ്ഥർ അവയുടെ ഉടമകളുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അഡ്വക്കേറ്റ് ജനറൽ ശശികിരൺ ഷെട്ടി കോടതിയെ അറിയിച്ചു. നിയമാനുസൃതമായി അത്തരം വാഹനങ്ങൾ ലേലം ചെയ്യാനോ പൊളിച്ചുനീക്കാനോ അധികാരപരിധിയിലുള്ള മജിസ്‌ട്രേറ്റുകളിൽ നിന്ന് ഉടൻ അനുമതി തേടുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ 30 ദിവസത്തിന് ശേഷം നടപടിക്രമങ്ങൾ പാലിച്ചും അധികാരപരിധിയിലുള്ള മജിസ്‌ട്രേറ്റിൽ നിന്ന് അനുമതി വാങ്ങിയും നീക്കംചെയ്യാം. അതുപോലെ, 1 മുതൽ 5 വർഷം വരെയുള്ള വാഹനങ്ങൾ മൂന്നു മാസത്തിനു ശേഷവും 5 മുതൽ 15 വർഷം വരെയുള്ള വാഹനങ്ങൾ രണ്ടു മാസത്തിനകവും നീക്കം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി. നിലവിൽ ആറ് മാസത്തിന് ശേഷമാണ് ഇത്തരം വാഹനങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ ബിബിഎംപി ആരംഭിക്കുന്നത്. ഇതിൽ മാറ്റം വരുത്തണമെന്ന് കോടതി നിർദേശിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.