Follow the News Bengaluru channel on WhatsApp

അമേരിക്കയില്‍ ആക്രമണത്തിനിരയായ ഇന്ത്യൻ വംശജൻ മരിച്ചു

അമേരിക്കയില്‍ ആക്രമണത്തിന് ഇരയായ ഇന്ത്യൻ വംശജൻ മരിച്ചു. ‘ഡൈനാമോ ടെക്നോളജീസ്’ സഹസ്ഥാപകനും പ്രസിഡന്റുമായ വിവേക് ചന്ദർ തനേജ(41)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി രണ്ടാം തീയതി വാഷിങ്ടണ്‍ ഡൗണ്‍ടൗണിലെ ഒരു റസ്റ്ററന്റിന് പുറത്തുവച്ചാണ് വിവേക് ആക്രമണത്തിനിരയായത്.

തർക്കം ആക്രമണത്തില്‍ കലാശിച്ചെന്നും വിവേകിന് തലയ്ക്കടിയേറ്റെന്നുമാണ് റിപ്പോർട്ട്. തുടർന്ന് പോലീസെത്തി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ വിവേക് ചികിത്സയിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്.

അതേസമയം, സംഭവത്തില്‍ ആരെയും ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അക്രമിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. കഴിഞ്ഞദിവസം ഇയാളുടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.