Follow the News Bengaluru channel on WhatsApp

ബെംഗളൂരു മേഖലയിൽ ഓട്ടോമാറ്റിക് സിഗ്നലിംഗ് സിസ്റ്റം സ്ഥാപിക്കാൻ അനുമതി

ബെംഗളൂരു: ബെംഗളൂരു മേഖലയിൽ ഓട്ടോമാറ്റിക് സിഗ്നലിംഗ് സിസ്റ്റം സ്ഥാപിക്കാനുള്ള സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ നിർദേശത്തിന് റെയിൽവേ ബോർഡ് അംഗീകാരം നൽകി. നഗരത്തിലെ റെയിൽ ലൈൻ കപ്പാസിറ്റി ഗണ്യമായി വർദ്ധിപ്പിക്കാനാണിത്.

ബെംഗളൂരു സിറ്റി – യശ്വന്ത്പുര- യെലഹങ്ക (17.75 കി.മീ), യശ്വന്ത്പുര- അരസിക്കെരെ സെക്ഷൻ (160.65 കി.മീ), ലോട്ടെഗൊല്ലഹള്ളി – ഹൊസൂർ സെക്ഷൻ (63.6 കി.മീ), വൈറ്റ്ഫീൽഡ് – ജോലാർപേട്ട് സെക്ഷൻ (119 കി.മീ), ബൈയ്യപ്പനഹള്ളി – പെനുകൊണ്ട സെക്ഷൻ (139.8 കി.മീ), ബെംഗളൂരു സിറ്റി – മൈസൂരു (138.25 കി.മീ) എന്നിവയാണ് ഓട്ടോമാറ്റിക് സിഗ്നലിംഗ് സിസ്റ്റം സ്ഥാപിക്കാൻ അനുമതി ലഭിച്ച സെക്ഷനുകൾ.

639.05 കിലോമീറ്റർ ദൂരത്തിൽ മൊത്തം ആറ് പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. 874.12 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അധികൃതർ പറഞ്ഞു.

പുതിയ പദ്ധതി ചെന്നൈ, മൈസൂരു, ഹുബ്ബള്ളി, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കുള്ള ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കാൻ സഹായിക്കും. ഓട്ടോമാറ്റിക് സിഗ്നലിംഗ് സിസ്റ്റം ട്രെയിനുകളുടെ ശരാശരി വേഗതയും വർദ്ധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.