Follow the News Bengaluru channel on WhatsApp

ബേലൂർ മാഗ്നയെ ഞായറാഴ്ച മയക്കുവെടി വെക്കും

മാനന്തവാടി സ്വദേശി അജീഷിനെ കൊലപ്പെടുത്തിയ ആന ബേലൂര്‍ മാഗ്‌നയെ ഞായറാഴ്ച മയക്കുവെടി വെക്കും. വെളിച്ചക്കുറവ് മൂലം ആനയെ മയക്കുവെടി വയ്‌ക്കാനുളള നീക്കം ഇന്ന് മാറ്റി വെച്ചു.

ആനയെ പിടികൂടാനുള്ള ദൗത്യത്തിനായി വിക്രം, ഭരത്, സൂര്യ, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളെ എത്തിക്കും. ചാലിഗദ്ദയില്‍ നിന്നു റേഡിയോ കോളര്‍ സിഗ്‌നല്‍ കിട്ടിയിട്ടുണ്ടെന്നും വനംവകുപ്പിന്റെ ആന്റിനയുടെ 150 മീറ്റര്‍ പരിധിയില്‍ ആനയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. യുവാവിനെ ആക്രമിച്ച സ്ഥലത്തിനു സമീപമാണ് ആനയുള്ളത്. ആനയെ നിരീക്ഷിക്കാനായി സ്ഥലത്ത് കൂടുതല്‍ വനവകുപ്പ് ജീവനക്കാരെയും നിയോഗിച്ചു.

കര്‍ണാടകയില്‍ നിന്ന് പിടികൂടി വനത്തില്‍ വിട്ട മോഴയാനയാണ് രാവിലെ മാനന്തവാടിയില്‍ എത്തി കര്‍ഷകനെ കൊന്നത്. ഹാസന്‍ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരില്‍ പതിവായി വിളകള്‍ നശിപ്പിക്കുകയും ജനവാസമേഖലകളില്‍ ആക്രമണം നടത്തുകയും ചെയ്തതോടെ 2023 ഒക്ടോബര്‍ 30നാണ് കര്‍ണാടക വനംവകുപ്പ് ബേലൂര്‍ മാഗ്‌നയെ മയക്കുവെടിവ ച്ച് പിടികൂടിയത്.

ആനയുടെ സാന്നിധ്യം രണ്ട് ദിവസം മുന്‍പ് തന്നെ വനംവകുപ്പ് കണ്ടെത്തിയെങ്കിലും നടപടികളെടുത്തിരുന്നില്ല. റേഡിയോ കോളര്‍ വിവരങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് കേരളവും കർണാടകയും തര്‍ക്കം തുടരുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.