Follow the News Bengaluru channel on WhatsApp

ഓപ്പറേഷൻ തീയറ്ററിൽ സേവ് ദ ഡേറ്റ് ഷൂട്ട്‌ നടത്തി ഡോക്ടർ

ബെംഗളൂരു: ഓപ്പറേഷൻ തീയറ്ററിൽ വെച്ച് സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയ ഡോക്ടർ. ചിത്രദുര്‍ഗയിലാണ് സംഭവം. ഓപ്പറേഷന്‍ തീയറ്ററില്‍ സെറ്റ് ഇട്ടായിരുന്നു സേവ് ദ ഡേറ്റ് ചിത്രീകരിച്ചത്.

ചിത്രദുര്‍ഗയിലെ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോ. അഭിഷേകും പ്രതിശ്രുത വധുവും ശസ്ത്രക്രിയ നടത്തുന്ന രീതിയിലാണ് വീഡിയോ ചിത്രികരിച്ചത്. രോഗിയായി ഒരു സുഹൃത്തിനെയും തയ്യാറാക്കിയിരുന്നു. ഇതിന്റെ വിഡീയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ നടപടിയെടുക്കുകയായിരുന്നു.

ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ നടപടികൾ ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറപ്പെടുവിക്കും.

ഒരു മാസം മുമ്പ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം) മുഖേന മെഡിക്കല്‍ ഓഫീസറായി കരാര്‍ അടിസ്ഥാനത്തിലാണ് അഭിഷേകിനെ നിയമിച്ചത്. ആശുപത്രിയിൽ അറ്റുകുറ്റപ്പണി നടക്കുന്നതിനാല്‍ ഇവിടെയുള്ള ഓപ്പറേഷന്‍ തിയേറ്റര്‍ നിലവില്‍ ഉപയോഗിക്കാറില്ല. ഇവിടെ വച്ചായിരുന്നു ഇത്തരത്തില്‍ ഒരു വീഡിയോ ചിത്രീകരിച്ചതെന്ന് ജില്ലാ ആരോഗ്യ ചിത്രദുര്‍ഗ ഓഫീസര്‍ രേണു പ്രസാദ് പറഞ്ഞു

ഡോക്ടര്‍മാരുടെ ഇത്തരം അച്ചടക്കമില്ലായ്മ അംഗീകരിക്കാനാവില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികള്‍ നിലനില്‍ക്കുന്നത് ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ് അല്ലാതെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയല്ല. ഡോക്ടര്‍മാരുടെ ഇത്തരം അച്ചടക്കമില്ലായ്മ അംഗീകരിക്കാനാകില്ല. ആരോഗ്യവകുപ്പില്‍ ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരടക്കം സര്‍ക്കാര്‍ ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.