Follow the News Bengaluru channel on WhatsApp

സാമ്പത്തികമായി ഇന്ത്യ അഞ്ചാമത്തെ വലിയ രാജ്യം, വരും വർഷങ്ങളിലിത് മൂന്നാം സ്ഥാനമാവും; നിർമ്മല സീതാരാമൻ

ഇന്ത്യ സാമ്പത്തികമായി അഞ്ചാമത്തെ വലിയ രാജ്യമാണെന്നും വരും വർഷങ്ങളിൽ അത് മൂന്നാം സ്ഥാനം കൈവരിക്കുമെന്നും രാജ്യസഭയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. മുൻപുള്ള സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള ധവളപത്രം സ്ഥാപനങ്ങളുടെയും നിക്ഷേപകരുടെയും ജനങ്ങളുടെയും ആത്മവിശ്വാസത്തെ ബാധിക്കും. പത്തു വർഷത്തെ കഠിനാധ്വാനം കൊണ്ട് സമ്പദ് വ്യവസ്ഥയെ ശരിയായ ട്രാക്കിൽ എത്തിച്ചു. തിരഞ്ഞെടുത്ത സർക്കാർ എന്ന നിലയിൽ യുപിഎയെക്കാലത്തെ സമ്പദ് വ്യവസ്ഥയുടെ യഥാർത്ഥ ചിത്രം തുറന്നു കാട്ടേണ്ടത് തങ്ങളുടെ കടമയാണെന്നും നിർമ്മലാ സീതീരാമൻ പറഞ്ഞു.

ഭരണഘടന വിരുദ്ധമായ ഭരണം തങ്ങൾ ആഗ്രഹിക്കുന്നില്ല. വികസന പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ തകർന്ന സമയത്താണ് ഞങ്ങൾ അധികാരത്തിലേക്കെത്തിയത്. സമ്പദ് വ്യവസ്ഥയിൽ തങ്ങൾ രണ്ട് ട്രെയിനുകൾ ഏർപ്പെടുത്തി. ഒരു ട്രെയിൻ സമ്പത്ത് വ്യവസ്ഥയെ മുന്നോട്ടു നയിച്ചപ്പോൾ മറ്റൊരു ട്രെയിൻ സാമ്പത്തിക രംഗത്തെ കൃത്രിമത്വത്തെ തുടച്ചുനീക്കി. 2014 അധികാരത്തിൽ വരുമ്പോൾ ലോകം ഒന്നടങ്കം ഇന്ത്യൻ സമ്പദ് വ്യവസ്ഥ ദുർബലമാണെന്നാണ് പറഞ്ഞുകൊണ്ടിരുന്നതെന്നും നിർമ്മലാ സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.