Follow the News Bengaluru channel on WhatsApp

വിവാദ പരാമർശം; മുൻ മന്ത്രി കെ. എസ്. ഈശ്വരപ്പക്കെതിരെ കേസ്

ബെംഗളൂരു: കോൺഗ്രസ് നേതാക്കൾക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പയ്ക്കെതിരെ കേസെടുത്തു. ദാവൻഗെരെ പോലീസാണ് കേസെടുത്തത്.

സമൂഹത്തിൽ അശാന്തി സൃഷ്ടിക്കാനും ക്രമസമാധാനം വഷളാക്കാനും പ്രേരിപ്പിക്കുന്ന പ്രസംഗം നടത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദാവൻഗരെ നിജലിംഗപ്പ ലേഔട്ടിലെ ഹനുമന്തയാണ് പരാതി നൽകിയത്. ഈശ്വരപ്പക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വരും സ്ഥിരീകരിച്ചു.

കോൺഗ്രസ് എംപി ഡി.കെ സുരേഷിനെയും എംഎൽഎ വിനയ് കുൽക്കർണിയെയും വെടിവച്ചു കൊല്ലാൻ നിയമം കൊണ്ടുവരണമെന്നും, ഇരു നേതാക്കളും രാജ്യദ്രോഹികളാണെന്നും കഴിഞ്ഞ ദിവസം ഈശ്വരപ്പ പറഞ്ഞിരുന്നു. ഇവർ ഇന്ത്യയെ വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്നും കെ.എസ് ഈശ്വരപ്പ ആരോപിച്ചിരുന്നു.

കർണാടകയിലെ പുതിയ ബിജെപി പ്രസിഡൻ്റിൻ്റെയും ദാവൻഗെരെ ജില്ലയിലെ ഭാരവാഹികളുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഈശ്വരപ്പ. ഈശ്വരപ്പയുടെ പ്രസ്താവനക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രസ്താവനയ്‌ക്കെതിരെ മന്ത്രിമാരായ പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി എന്നിവരും പ്രതികരിച്ചു. 24 മണിക്കൂറിനകം അദ്ദേഹം മാപ്പ് പറയണമെന്ന് നിയമമന്ത്രി എച്ച്.കെ.പാട്ടീൽ മുന്നറിയിപ്പ് നൽകി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.