Follow the News Bengaluru channel on WhatsApp

ആറ് വയസിനു മുകളിലുള്ള കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമെന്ന് ട്രാഫിക് പോലീസ്

ബെംഗളൂരു: ആറ് വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഹെൽമെറ്റ്‌ നിർബന്ധമാക്കി ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ്. ഹെൽമെറ്റ്‌ ഇല്ലാതെ കുട്ടികളെ ഇരുചക്രവാഹനത്തിൽ കുട്ടികളെ കൊണ്ടുപോകുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് വ്യക്തമാക്കി.

ചെറിയ കുട്ടികളെ ഇരുചക്ര വാഹനങ്ങളുടെ മുൻവശത്ത് ഇരുത്തി വാഹനമോടിക്കുന്നത് നഗരത്തിലെ പതിവ് കാഴ്ചയാണ്. ഇത്തരത്തിൽ നിരവധി അപകട സംഭവങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് തടയാനാണ് പുതിയ നടപടിയെന്ന് ട്രാഫിക് ജോയിൻ്റ് പോലീസ് കമ്മീഷണർ എം.എൻ. അനുചേത് പറഞ്ഞു.

പ്രായപൂർത്തിയാകാത്തവരെ ഇരുചക്രവാഹനങ്ങൾ ഓടിക്കാൻ അനുവദിച്ചതിന് രക്ഷിതാക്കൾക്കും വാഹന ഉടമകൾക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനുവദനീയമായ പരിധിയിൽ കൂടുതൽ സ്‌കൂൾ കുട്ടികളെ കയറ്റുന്ന ഓട്ടോ റിക്ഷകൾക്കെതിരെയും നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കിയിട്ടില്ല. എന്നാൽ രണ്ടിൽ കൂടുതൽ കുട്ടികളെ ഇരുചക്രവാഹനങ്ങളിൽ കയറ്റാൻ പാടില്ല.

ഡ്രൈവിംഗ് ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടികളെ വാഹനം ഓടിക്കാൻ അനുവദിച്ചാൽ മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. വിദ്യാർഥികളെ ബൈക്കിൽ കാമ്പസിലേക്ക് പ്രവേശിപ്പിക്കരുതെന്ന് സ്‌കൂളുകളോടും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുചേത് വിശദീകരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.