Follow the News Bengaluru channel on WhatsApp

സംസ്ഥാനത്ത് 6,400 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്ക് അംഗീകാരം

ബെംഗളൂരു: കര്‍ണാടകയില്‍ 6400 കോടിയുടെ പദ്ധതികള്‍ക്ക് സംസ്ഥാന തല ഏകജാലക ക്ലിയറന്‍സ് കമ്മിറ്റിയുടെ അംഗീകാരം. 128 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. 33,771 പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാന്‍ ഇത് വഴി സാധിക്കുമെന്ന് വ്യവസായമന്ത്രി എം. ബി. പാട്ടീല്‍ പറഞ്ഞു.

ബെംഗളൂരു ആസ്ഥാനമായുള്ള ഗോകുല എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ (മെഡിക്കല്‍), രാഷ്ട്രീയ ശിക്ഷണ സമിതി ട്രസ്റ്റ് എന്നിവ യഥാക്രമം 484.33 കോടി രൂപയും 415 കോടി രൂപയും നിക്ഷേപിക്കാന്‍ സമര്‍പ്പിച്ച നിർദേശങ്ങൾ പാനല്‍ അംഗീകരിച്ചു.

കര്‍ണാടക ഉദ്യോഗ് മിത്ര (കെയുഎം) ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി, 128 പദ്ധതികള്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ തുല്യമായ നിക്ഷേപം ഉറപ്പാക്കുമെന്ന് പറഞ്ഞു. 50 കോടിയിലധികം വരുന്ന വ്യാവസായിക നിക്ഷേപ മൂല്യമുള്ള 22 പദ്ധതികള്‍ക്കും ക്ലിയറന്‍സ് കമ്മിറ്റി അനുമതി നല്‍കി.

ഈ നിര്‍ദേശങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ 24,846 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബെംഗളൂരുവിലും പരിസരങ്ങളിലും അംഗീകാരം നേടിയ മെഗാ നിക്ഷേപ പദ്ധതികള്‍ക്ക് പുറമേ, കര്‍ണാടകയുടെ ഭാഗമായി മറ്റ് ജില്ലകളില്‍ 200 കോടിയിലധികം രൂപയുടെ നിര്‍ദേശങ്ങള്‍ കമ്മിറ്റി പരിഗണിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Comments are closed.