Follow the News Bengaluru channel on WhatsApp

മൃഗവേട്ടയ്ക്ക് മണ്ണെണ്ണ ബോംബ് ഉപയോഗിച്ചയാൾ അറസ്റ്റിൽ

ബെംഗളൂരു: മൃഗവേട്ടയ്ക്ക് മണ്ണെണ്ണ ബോംബ് ഉപയോഗിച്ചയാൾ അറസ്റ്റിൽ. ദാവൻഗെരെ ന്യാമതി താലൂക്കിലെ ഹരമഘട്ട വനമേഖലയിലാണ് സംഭവം. ദൊഡ്ഡേത്തിനഹള്ളി വില്ലേജിൽ താമസിക്കുന്ന ബസവരാജപ്പയാണ് (42) അറസ്റ്റിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബസവരാജപ്പയ്‌ക്കൊപ്പമുണ്ടായിരുന്ന വീരണ്ണ, അപ്പു എന്നിവർ ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു. ബസവരാജപ്പയുടെ വീട്ടിൽ നിന്നും 63 മണ്ണെണ്ണ ബോംബുകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മൃഗങ്ങളെ വേട്ടയാടാൻ സ്‌ഫോടക വസ്തുക്കളുമായി ആളുകൾ വനമേഖലയിൽ പ്രവേശിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് വനംവകുപ്പ് പരിശോധന നടത്തിയത്. സംഭവത്തിൽ വന്യമൃഗ സംരക്ഷണ നിയമപ്രകാരം പോലീസ് കേസെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.