Follow the News Bengaluru channel on WhatsApp

‘ഇതാണ് ഞങ്ങളുടെ നിതാര’; കുഞ്ഞിന്റെ നൂലുകെട്ട് ആഘോഷമാക്കി പേളിയും ശ്രീനിഷും

രണ്ടാമത്തെ കുഞ്ഞിനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ പേളി മാണി. നിതാര ശ്രീനിഷ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. നൂലുകെട്ട് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും പേളി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 13ന് പേളിക്കും നടനും ബിഗ്‌ബോസ് താരവുമായ ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നത്.

“ഞങ്ങളുടെ കുഞ്ഞ് എയ്ഞ്ചലിന് ഇന്ന് 28 ദിവസം തികയുകയാണ്. അവളുടെ നൂലുകെട്ടായിരുന്നു, ഊഹിച്ചാല്ലോ? ഞങ്ങളുടെ ഹൃദയം സന്തോഷത്താല്‍ നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ കൈകളും നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഞങ്ങള്‍ക്കൊപ്പം വേണം”, എന്നാണ് പേളി മാണി കുറിച്ചത്. ഒപ്പം ശ്രിനിഷിനും മൂത്ത മകള്‍ നില ശ്രിനിഷിനൊപ്പവുമുള്ള ഫോട്ടോകളും പേളി ഷെയർ ചെയ്തിട്ടുണ്ട്.

നിരവധി പേര്‍ കുറിപ്പിന് താഴെ ആശംസകള്‍ അറിയിച്ച്‌ കമന്റ് ചെയ്തിട്ടുണ്ട്. കസവ് മുണ്ടും ജൂബ്ബയും ധരിച്ച്‌ ശ്രീനിഷും സെറ്റ് സാരി ധരിച്ച്‌ പേളിയും എത്തിയപ്പോള്‍ താരദമ്പതികളുടെ മൂത്ത മകള്‍ നീല പേളിഷ് പട്ടുപാവാടയില്‍ സുന്ദരിയായെത്തി. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളിയും ശ്രീനിഷും അടുക്കുന്നത്.

2019ല്‍ ആയിരുന്നു പേളി മാണിയും നടന്‍ ശ്രിനിഷ് അരവിന്ദും തമ്മിലുള്ള വിവാഹം. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിന്‍റെ മത്സരാര്‍ത്ഥികള്‍ ആയിരുന്നു പേളിയും ശ്രിനിഷും. ഇവിടെ വച്ചാണ് ഇരുവരും കാണുന്നതും പ്രണയത്തിലാകുന്നതും. ശേഷം 2021 മെയ് 21ന് ഇവർക്ക് നില ജനിക്കുകയും ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.