Follow the News Bengaluru channel on WhatsApp

ചിത്രകാരൻ എ. രാമചന്ദ്രൻ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത ചിത്രകാരൻ എ. രാമചന്ദ്രൻ (89) അന്തരിച്ചു. വൃക്കസംബന്ധമായ രോ​ഗങ്ങൾ ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ ഒൻപതിന് ഡൽഹിയിലായിരുന്നു അന്ത്യം. 2005ൽ രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ചിരുന്നു. 2002ൽ ലളിതകലാ അക്കാദമിയുടെ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ ആണ് രാമചന്ദ്രൻ ജനിച്ചത്. 1957ൽ കേരള സർവകലാശാലയിൽനിന്ന് മലയാളത്തിൽ എം.എ ബിരുദം നേടി. 1961ൽ പശ്ചിമ ബംഗാളിലെ വിശ്വഭാരതിയിൽ നിന്ന് ഫൈൻ ആർട്‌സിൽ ഡിപ്ലോമയെടുത്തു. 1965ൽ ഡൽഹിയിലെ ജാമിഅ മില്ലിയ്യയിൽ ചിത്രകലാ അധ്യാപകനായി ചേർന്നു. സർവകലാശാലയിലെ ചിത്രകല വിഭാഗം മേധാവിയുമായും പ്രവർത്തിച്ചു. 1969ലും 1973ലും ചിത്രകലക്കുള്ള ദേശീയ പുരസ്‌കാരവും 2004ൽ കേരള സർക്കാരിന്റെ രാജാ രവിവർമ പുരസ്‌കാരവും ലഭിച്ചു.

ചൈനീസ് പണ്ഡിതനും ശാന്തിനികേതനിലെ ചൈനീസ് പഠനകേന്ദ്രം സ്ഥാപകനുമായ ടാൻ യുവാൻ ഷാന്റെ മകൾ ടാൻ യുവാൻ ചമേലിയാണ് ഭാര്യ. മക്കൾ: രാഹുൽ, സുജാത.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.