Follow the News Bengaluru channel on WhatsApp

തെരുവുനായയുടെ കടിയേറ്റ യുവതി വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു

തെരുവു നായയുടെ കടിയേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു. പാലക്കാട്‌ പടിഞ്ഞാറങ്ങാടി താഴത്തങ്ങാടി തെക്കിനിത്തേതില്‍ കബീറിൻ്റെ ഭാര്യ മൈമുന (48) ആണ് മരിച്ചത്. നായ കടിച്ചതിനു പിന്നാലെ പേ വിഷബാധയ്ക്കെതിരെ മൂന്ന് ഡോസ് വാക്സിനും മെെമുന എടുത്തിരുന്നു.

വെള്ളമെടുക്കാൻ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ മൈമനയെ തെരുവുനായ മുഖത്ത് കടിക്കുകയായിരുന്നു. താടിയെല്ലിനും ചെവിക്കുമാണ് കടിയേറ്റത്. ഉടൻതന്നെ മൈമുനയെ ആശുപത്രിയില്‍ എത്തിക്കുകയും പേവിഷബാധയ്ക്കുള്ള വാക്സിൻ നല്‍കുകയും ചെയ്തു. മൂന്ന് ഡോസ് വാക്സിനാണ് എടുത്തത്. ഇതിനുശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

മെെമുനയ്ക്ക് നായയുടെ കടിയേല്‍ക്കുന്നത് കഴിഞ്ഞ ജനുവരി 15നായിരുന്നു. പടിഞ്ഞാറങ്ങാടിയിലും പരിസരത്തും വച്ച്‌ ആറിലധികം പേർക്കാണ് അന്ന് തെരുവുനായയുടെ കടിയേറ്റത്. തെവരുവ് നായ കടിച്ചതിനു പിന്നാലെ ഇവരെല്ലാം പ്രതിരോധ കുത്തിവയ്പുകളും എടുത്തിരുന്നു.

എന്നാല്‍ ഫെബ്രുവരി നാലോടു കൂടി മൈമുനയ്‌ക്ക് ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ചയോടെ മരണപ്പെടുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.