Follow the News Bengaluru channel on WhatsApp

ട്രെയിൻ സര്‍വിസുകളില്‍ നിയന്ത്രണം; അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ വിവിധ സെക്ഷനുകളില്‍ എൻജിനീയറിങ് ജോലികള്‍ നടക്കുന്നതിനാല്‍ ചില ട്രെയിൻ സർവിസുകളില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു.
ഫെബ്രുവരി 10, 17, 24 തീയതികളില്‍ ഷൊർണൂർ ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ഷൊർണൂർ ജങ്ഷൻ -തൃശൂർ എക്സ്പ്രസ് (06461) സ്പെഷല്‍ ട്രെയിൻ റദ്ദാക്കി.

06455 നമ്പർ ഷൊർണൂർ -കോഴിക്കോട് എക്സ്പ്രസ് ഫെബ്രുവരി 10, 17, 24 തീയതികളിലും 06454 കോഴിക്കോട് -ഷൊർണൂർ എക്സ്പ്രസ് ഫെബ്രുവരി 11, 18, 25 തീയതികളിലും 06470 നിലമ്പൂർ -ഷൊർണൂർ എക്സ്പ്രസ്, 06467 ഷൊർണൂർ – നിലമ്പൂർ എക്സ്പ്രസ് എന്നിവ ഫെബ്രുവരി 17, 18, 24, 25 തീയതികളിലും റദ്ദാക്കി.

ഫെബ്രുവരി 11, 18, 25 തീയതികളില്‍ തൃശൂരില്‍ നിന്ന് പുറപ്പെടുന്ന 16609 തൃശൂർ -കണ്ണൂർ എക്‌സ്പ്രസ് തൃശൂരിനും ഷൊർണൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും. ഷൊർണൂർ ജങ്ഷനില്‍ ട്രെയിൻ യാത്ര അവസാനിപ്പിക്കും. അന്നേ ദിവസം രാവിലെ 7.30ന് ഷൊർണൂർ ജങ്ഷനില്‍ നിന്ന് പുറപ്പെടും.

മാർച്ച്‌ രണ്ടിന് ഉച്ചക്ക് 3.50ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന 16307 ആലപ്പുഴ -കണ്ണൂർ എക്‌സ്പ്രസ് കോഴിക്കോടിനും കണ്ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കും. ട്രെയിൻ കോഴിക്കോട്ട് യാത്ര അവസാനിപ്പിക്കും. 22638 മംഗളൂരു സെൻട്രല്‍ -ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ഫെബ്രുവരി 15ന് രാത്രി 11.45ന് മംഗളൂരു ജങ്ഷനില്‍നിന്ന് പുറപ്പെടും.

ഫെബ്രുവരി 10, 11, 17, 24, 25 തീയതികളില്‍ മംഗളൂരു സെൻട്രലില്‍നിന്ന് ഉച്ചക്ക് 2.25ന് പുറപ്പെടേണ്ട 16348 നമ്ബർ മംഗളൂരു സെൻട്രല്‍ -തിരുവനന്തപുരം സെൻട്രല്‍ എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകി 15.25ന് മംഗളൂരു സെൻട്രലില്‍നിന്ന് പുറപ്പെടും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.