Follow the News Bengaluru channel on WhatsApp

പന്നിയിറച്ചി വിലയിൽ വർധന

ബെംഗളൂരു: സംസ്ഥാനത്ത് പന്നിയിറച്ചി വിലയിൽ വൻ വർധന. വിപണിയിലെ ലഭ്യതക്കുറവ് കാരണമാണിതെന്ന് ബെംഗളൂരുവിലെ വ്യാപാരികൾ പറഞ്ഞു. പന്നിയിറച്ചിയുടെ ഉപഭോഗം കൂടുതലുള്ള ബെംഗളൂരു, കുടക്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലാണ് പന്നിയിറച്ചിയുടെ വില കിലോയ്ക്ക് 500 രൂപയായി ഉയർന്നത്.

വരും മാസങ്ങളിൽ വില ഇനിയും കൂടാനാണ് സാധ്യത. പന്നിവളർത്തൽ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും കൃത്യമായ ലൈസൻസ് ഇല്ലാത്തതിനാൽ അടുത്തിടെ അടച്ചുപൂട്ടിയിരുന്നു. ഇതോടെയാണ് ഇറച്ചിയുടെ ലഭ്യത കുറഞ്ഞത്. ബിബിഎംപി പരിധിയിൽ പ്രവർത്തിക്കുന്ന നിരവധി പന്നി ഫാമുകൾ അടച്ചുപൂട്ടിയതായി നോർത്ത് ബെംഗളൂരുവിൽ നിന്നുള്ള ഫാം ഉടമ മനോജ് കുമാർ പറഞ്ഞു.

പന്നിയിറച്ചി വിലയിലെ വർദ്ധനവ് കാരണം കാറ്ററിംഗ്, ഫുഡ് വ്യവസായങ്ങളിൽ ഇവ അധികം ഉൾപെടുത്തുന്നില്ല. കുടകിലെ വിവാഹ ചടങ്ങുകൾ, ഒത്തുചേരലുകൾ, മറ്റ് ആഘോഷങ്ങൾ എനിവയ്ക്ക് പലപ്പോഴും പന്നിയിറച്ചി വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്താറുണ്ട്. എന്നാൽ വിലയിൽ വർധന വന്നതോടെ മിക്ക ആളുകളും ചടങ്ങുകളിലെ വിഭവങ്ങൾ മാറ്റുകയാണെന്ന് മനോജ്‌ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.