Follow the News Bengaluru channel on WhatsApp

എക്‌സാലോജിക്കിന്റെ സാമ്പത്തിക ഇടപാട് വിശദീകരിക്കണം; വീണ വിജയന് എസ്എഫ്ഐഒ സമൻസ്

ബെംഗളൂരു: എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് വീണ വിജയനെതിരെ എസ്എഫ്ഐഒ സമൻസ്. വീണ വിജയന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഇതുവരെ നടത്തിയിട്ടുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും വിശദീകരിക്കണമെന്ന് കാണിച്ചാണ് സമൻസ് അയച്ചിട്ടുള്ളത്.

കമ്പനി എന്തെല്ലാം സേവനങ്ങൾ ആർക്കെല്ലാം നൽകിയെന്നതിനെക്കുറിച്ചും വിശദീകരിക്കണമെന്ന് എസ്എഫ്ഐഒ സമൻസിൽ ആവശ്യപ്പെടുന്നുണ്ട്. എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീണ വിജയൻ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് സമൻസ്. തിങ്കളാഴ്ചയാണ് കർണാടക ഹൈക്കോടതി വീണ വിജയൻ നൽകിയിട്ടുള്ള ഹർജി പരിഗണിക്കുക. കേന്ദ്രസർക്കാരിനെയും എസ്എഫ്ഐഒ ഡയറക്ടറെയും എതിർകക്ഷികൾ ആക്കിയാണ് വീണ വിജയൻ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ളത്.

ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവും എക്‌സാലോജിക്കിനെതിരെ ബംഗളൂരു ആർഒസി കണ്ടെത്തിയ ക്രമക്കേടുകളുടെയും റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കിനെതിരായ അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തത്.

എന്നാൽ അന്വേഷണത്തിന് ഉത്തരവിടാൻ ആധാരമായ വിവരങ്ങൾ എന്താണെന്ന് വ്യക്തമാക്കണമെന്നും അന്വേഷണത്തിന്റെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് വീണ വിജയൻ കർണാടക ഹൈക്കോടതിയെ സമീപിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.