Follow the News Bengaluru channel on WhatsApp

കുരങ്ങുപനിക്ക് പുതിയ വാക്‌സിൻ വികസിപ്പിക്കും

ബെംഗളൂരു: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ കുരങ്ങുപനിക്കെതിരെ പുതിയ വാക്സിൻ വികസിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) വാക്സിൻ വികസിപ്പിക്കാൻ ആരംഭിച്ചതായി മന്ത്രി പറഞ്ഞു.

മാർച്ച് വരെ പൊതുജനങ്ങൾ കുരങ്ങുപനിക്കെതിരെ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യചികിത്സ തേടണമെന്നും അദ്ദേഹം നിർദേശിച്ചു. സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് ഇതുവരെ രണ്ട് മരണങ്ങളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിന് ആയുഷ്മാൻ ഭാരത്- ആരോഗ്യ കർണാടക പദ്ധതിയിൽ നിന്ന് ഫണ്ട് അനുവദിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്.

രോഗബാധിതരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടത് നിർബന്ധമാണ്. ചിക്കമഗളൂരു, ശിവമോഗ, ഉത്തര കന്നഡ എന്നിവിടങ്ങളിൽ കുരങ്ങുപനി കെഎഫ്ഡി കേസുകളിൽ വർധനവുണ്ടായിട്ടുണ്ട്. നിലവിൽ ആകെ 70 സജീവ കേസുകളാണുള്ളത്. പുതിയ വാക്സിൻ അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ തയ്യാറാക്കും. ജൂൺ പകുതിയോടെ സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും വാക്സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി വിശദീകരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.