Follow the News Bengaluru channel on WhatsApp

കബ്ബൺ പാർക്കിൽ വരാന്ത്യങ്ങളിൽ വാഹനഗതാഗതം അനുവദിച്ചു

ബെംഗളൂരു: കബ്ബൺ പാർക്കിലേക്ക് വാരാന്ത്യങ്ങളിൽ വീണ്ടും വാഹനങ്ങൾക്ക് അനുമതി നൽകി ഹോർട്ടികൾച്ചർ വകുപ്പ്. ഒരു മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ ദിവസങ്ങളിലാണ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുക. ഇത് സംബന്ധിച്ച് വകുപ്പ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.

ഉത്തരവ് മൂന്ന് മാസത്തേക്ക് പ്രാബലയത്തിലുണ്ടാകും. മുമ്പ് ഈ ദിവസങ്ങളിലും അവധി ദിവസങ്ങളിലും പാർക്കിനുള്ളിൽ വാഹന ഗതാഗതം നിരോധിച്ചിരുന്നു. നിരോധനം നീക്കം ചെയ്യാനുള്ള പൊതുജനങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് നടപടി. ഹൈക്കോടതി പരിസരം മുതൽ സിദ്ധലിംഗയ്യ സർക്കിൾ വരെയും തിരിച്ചുമാണ് വാഹന ഗതാഗതം അനുവദിക്കുക.

കബ്ബൺ പാർക്കിനുള്ളിൽ ഗതാഗതം അനുവദിക്കുന്നത് സമീപത്തെ റോഡുകളിലെ ഗതാഗതപ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്ന് ട്രാഫിക് പോലീസ് ജോയിൻ്റ് കമ്മീഷണർ എം.എൻ.അനുചേത് പറഞ്ഞു. കബ്ബൺ പാർക്കിനുള്ളിൽ ഗതാഗതത്തിനായി ധാരാളം സ്ഥലം ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ പുതിയ ഉത്തരവിനെതിരെ കബ്ബൺ പാർക്ക് കൺസർവേഷൻ കമ്മിറ്റി രംഗത്തെത്തി. വാരാന്ത്യങ്ങളിൽ പാർക്കിലേക്ക് കൂടുതൽ ആളുകൾ വരുമെന്നും വാഹന ഗതാഗതം അനുവദിക്കുന്നത് സന്ദർശകർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.