Follow the News Bengaluru channel on WhatsApp

കാട്ടാന വീടിന്റെ ഗേറ്റ് തകര്‍ത്ത് ഗൃഹനാഥനെ കൊലപ്പെടുത്തി

വയനാട്: ജില്ലയെ ഭീതിയിലാഴ്ത്തി വീണ്ടും കാട്ടാനയുടെ ആക്രമണം. പടമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പയ്യമ്പള്ളി സ്വദേശി അജിയാണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. കാട്ടാന വീടിന്റെ ഗേറ്റ് തകര്‍ത്ത് അകത്തു കയറിയാണ് ഗൃഹനാഥനെ കൊലപ്പെടുത്തിയത്.

കർണാടകയില്‍ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് ഇയാളെ ആക്രമിച്ചത്. സാരമായി പരിക്കേറ്റ അജിയെ ഉടൻ തന്നെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രദേശത്ത് ഭീതി ജനകമായ സാഹചര്യമാണുള്ളത്. ആനവരുന്നത് ആളെ കൊല്ലുന്നതും സി സി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

രണ്ടു കുട്ടികള്‍ ഓടി രക്ഷപ്പെടുന്നതും ദൃശ്യത്തില്‍ കാണാം. സംഭവത്തെ തുടര്‍ന്നു പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തുവന്നു. ആളെ കൊന്ന ശേഷം സ്ഥലത്തു നാശം വിതച്ചാണ് ആന മുന്നോട്ടു പോയത്.
കഴിഞ്ഞ ആഴ്ച തണ്ണീര്‍ കൊമ്പന്‍ ഭീതി വിതച്ച പ്രദേശത്തിന് സമീപ പ്രദേശമാണിത്.

മയക്കുവെടിവച്ചു തണ്ണീര്‍ കൊമ്പനെ പിടിച്ചെങ്കിലും പിന്നീട് ചരിഞ്ഞിരുന്നു. ഖേദകരമായ സംഭവമാണുണ്ടായതെന്നും സംഭവത്തെ കുറിച്ച്‌ അന്വേഷണത്തിന് ഉത്തരവിട്ടതായും വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.