Follow the News Bengaluru channel on WhatsApp

ആശ വർക്കർമാരുടെ പ്രതിഷേധ സമരം 13 മുതൽ

ബെംഗളൂരു: ശമ്പള വർധന ആവശ്യപ്പെട്ട് ആശ വർക്കർമാർ നടത്തുന്ന പ്രതിഷേധ സമരം ഫെബ്രുവരി 13ന് ആരംഭിക്കും. പ്രതിമാസം 15,000 രൂപ നിശ്ചിത ഓണറേറിയം നൽകണമെന്നാണ് ആശ ജീവനക്കാരുടെ ആവശ്യം. കർണാടക രാജ്യ സംയുക്ത ആശാ കാര്യകർതേയര സംഘാംഗങ്ങളാണ് വിധാൻ സൗധ ചലോ എന്ന പ്രതിഷേധ സമരം സംഘാടിപ്പിക്കുന്നത്.

13ന് ആരംഭിച്ച് 14ന് ഫ്രീഡം പാർക്കിൽ പ്രതിഷേധം അവസാനിപ്പിക്കും.15,000 രൂപ പ്രതിമാസ ശമ്പളം നൽകിയില്ലെങ്കിൽ പ്രതിഷേധ സമരം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പ്രതിമാസം 8000 മുതൽ 10,000 രൂപ മാത്രമാണ് ജീവനക്കാർക്ക് ലഭിക്കുന്നത്.

മൊബൈൽ ഡാറ്റാ സൗകര്യവും ഇൻസെൻ്റീവും നൽകാതെ എല്ലാ ജോലി വിശദാംശങ്ങളും മൊബൈൽ ഫോണിൽ അപ്ഡേറ്റ് ചെയ്യാൻ ആരോഗ്യ വകുപ്പ് ആശാ പ്രവർത്തകരെ നിർബന്ധിക്കരുതെന്നും ആവശ്യമുണ്ട്. മൊബൈൽ ആപ്പുകളിൽ ഡാറ്റ എങ്ങനെ നൽകണമെന്ന് പലർക്കും അറിയില്ല. അത്തരക്കാർക്കായി ബദൽ സംവിധാനങ്ങൾ ഒരുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

കോവിഡ് സമയത്ത് ആശാ പ്രവർത്തകരെ മുൻനിര ആരോഗ്യപ്രവർത്തകരായായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ ഇതുവരെ കോവിഡ് ഇൻസെൻ്റീവും നോൺ-എംസിടിഎസ് (മദർ ആൻഡ് ചൈൽഡ് ട്രാക്കിംഗ് സിസ്റ്റം) അലവൻസും ആശ ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. ഈ വിഷയങ്ങൾ ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവിനെ ധരിപ്പിക്കുമെന്ന് ആശ ജീവനക്കാരുടെ അസോസിയേഷൻ അറിയിച്ചു. പ്രതിഷേധത്തിൽ 20,000 ആശാ പ്രവർത്തകർ പങ്കെടുത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.