Follow the News Bengaluru channel on WhatsApp

ലോക്സഭ തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്

ബെംഗളൂരു: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ്. സ്ഥാനാർഥികളാകാൻ അർഹരായ നേതാക്കളുടെ ആദ്യപട്ടിക പാർട്ടി തിരഞ്ഞെടുപ്പ് നിരീക്ഷകർ നേതൃത്വത്തിന് സമർപ്പിച്ചു. സ്ഥാനാർഥി പട്ടികയ്ക്ക് ഉടൻ അന്തിമരൂപം നൽകുമെന്ന് കെപിസിസി വർക്കിങ് പ്രസിഡൻ്റ് സലീം അഹമ്മദ് പറഞ്ഞു.

കർണാടകയിൽ കോൺഗ്രസ് കുറഞ്ഞത് 20 സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വാഗ്ദാനം ചെയ്ത എല്ലാത്തരം പദ്ധതികളും കോൺഗ്രസ് നടപ്പാക്കിയിട്ടുണ്ട്. പാർട്ടി പ്രവർത്തകരും സർക്കാരും ഉറപ്പ് നൽകുന്ന പദ്ധതികൾ പരസ്യപ്പെടുത്തുകയും കേന്ദ്രത്തിൻ്റെ പരാജയം ജനങ്ങളെ അറിയിക്കുകയും ചെയ്യും. അഞ്ചിന ഗ്യാരണ്ടി പദ്ധതികൾ കാരണം ജനങ്ങൾ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫണ്ട് അനുവദിക്കുന്നതിൽ കേന്ദ്രം കർണാടകയോട് വിവേചനം കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കർണാടകയിൽ നിന്ന് അഞ്ച് കേന്ദ്രമന്ത്രിമാരും 25 ബി.ജെ.പി എം.പിമാരും ഉണ്ടെന്നും എന്നാൽ അർഹമായ വിഹിതം സംസ്ഥാനത്തിനു വേണ്ടി ആവശ്യപ്പെടുന്നില്ലെന്നും സലീം പറഞ്ഞു. സംസ്ഥാനത്തെ ഏകദേശം 123 താലൂക്കുകൾ വരൾച്ചയിൽ നട്ടംതിരിയുകയാണ്. നിർദേശം സമർപ്പിച്ച് അഞ്ച് മാസം കഴിഞ്ഞിട്ടും ഒരു പൈസ പോലും നഷ്ടപരിഹാരമായി നൽകിയിട്ടില്ലെന്നും സലീം ആരോപിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.