Follow the News Bengaluru channel on WhatsApp

വീട് കുത്തിത്തുറന്ന് 18 പവനും 12,500 രൂപയും കവര്‍ന്നു

എറണാകുളം കുട്ടമശ്ശേരിയില്‍ വീട് കുത്തിത്തുറന്ന് 18 പവനും 12500 രൂപയും കവര്‍ന്നു. ചെങ്ങനാലില്‍ മുഹമ്മദലിയുടെ വീട്ടിലാണ് മോഷണം നടന്നത്. ബൈക്കിലെത്തിയ രണ്ട് മോഷ്ടാക്കള്‍ വീടിന്റെ പിന്നിലെ ഗ്രില്ലും കതകും കമ്ബിപ്പാര ഉപയോഗിച്ച്‌ തകര്‍ത്ത് അകത്തു കടക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

സംഭവ സമയം വീട്ടുകാര്‍ മൂവാറ്റുപുഴയിലെ ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. ബൈക്കിലെത്തിയ മോഷ്ടാക്കളില്‍ ഒരാള്‍ മതില്‍ ചാടി കടന്ന് വീടിനകത്ത് ആദ്യം കയറി. തുടര്‍ന്ന് ഒരു അലമാരയില്‍ സൂക്ഷിച്ചിരുന്ന 18 പവനും 125000 രൂപയും കൈവശപ്പെടുത്തിയ ശേഷം ഇയാള്‍ മതില്‍ ചാടി തിരികെ പോയി.

തുടര്‍ന്ന് മറ്റൊരാളുമായി വീണ്ടും വീട്ടിലെത്തി സെറ്റപ്പ് ബോക്‌സ് എടുത്തുകൊണ്ടുപോകുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വീട്ടില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി വിവരങ്ങള്‍ ശേഖരിച്ചു. പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.