Follow the News Bengaluru channel on WhatsApp

നാല് ദിവസത്തെ മദ്യനിരോധനം; 300 കോടി രൂപയുടെ വരുമാന നഷ്ടമെന്ന് എക്സൈസ് വകുപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ നാല് ദിവസം മദ്യനിരോധനം ഏർപ്പെടുത്തുന്നത് കാരണം 300 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് എക്സൈസ് വകുപ്പ് പറഞ്ഞു. ഫെബ്രുവരി 14 മുതല്‍ 17 വരെയാണ് നിരോധനം.

കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ചാണ് തീരുമാനം. നഗരത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിനൊപ്പം സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ പറഞ്ഞിരുന്നു. ഫെബ്രുവരി 14 ന് വൈകീട്ട് 5 മുതല്‍ 17 ന് രാവിലെ 6 മണി വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

എന്നാൽ ഈ തീരുമാനം സംസ്ഥാന സർക്കാരിന് എക്സൈസ് തീരുവയിൽ വൻ നഷ്ടം ഉണ്ടാക്കുമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് സംബന്ധിച്ച് ബെംഗളൂരു സിറ്റി ഡിസ്ട്രിക്ട് മദ്യവ്യാപാരി അസോസിയേഷൻ (ബിസിഡിഎൽടിഎ) സംസ്ഥാന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കത്തയച്ചു.

വാലൻ്റൈൻസ് ദിനത്തിലാണ് വിലക്ക് വരുന്നതെന്നും ഈ സമയത്ത് വിൽപ്പന ക്രമാതീതമായി ഉയരാറുണ്ടെന്നും സംഘടനാംഗങ്ങൾ കത്തിൽ പറഞ്ഞു. ഇതുവഴി വരുമാനം 50 ശതമാനം വർധിക്കും. നിലവിലെ നിരോധനം ബെംഗളൂരുവിലെ 3,700 മദ്യ വിൽപന ശാലകളെ ബാധിക്കും. ബാറുകളും മദ്യശാലകളും അന്യായമായി അടച്ചുപൂട്ടുന്നത് പുനപരിശോധിക്കണമെന്ന് അംഗങ്ങൾ സർക്കാരിനോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും അഭ്യർത്ഥിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.