Follow the News Bengaluru channel on WhatsApp

തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ കെട്ടിടം കബ്ബൺ പാർക്കിൽ

ബെംഗളൂരു: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ ഓഫിസ് കെട്ടിടം കബ്ബൺ പാർക്കിൽ സ്ഥാപിക്കാൻ സർക്കാർ തീരുമാനം. ഏഴ് മുതൽ എട്ട് നിലകളുള്ള കെട്ടിടമാണ് നിർമിക്കാൻ സർക്കാർ പദ്ധതിയിടുന്നത്.

പാർക്കിൽ ബഹുനില കെട്ടിടം സ്ഥാപിക്കാൻ കർണാടക ഹൈക്കോടതിയോട് സർക്കാർ നേരത്തെ തന്നെ അനുമതി തേടിയിരുന്നു. 2019ൽ കബ്ബൺ പാർക്കിനുള്ളിൽ മരങ്ങൾ മുറിക്കാതെ പാർക്കിനുള്ളിൽ കെട്ടിടം പണിയാൻ ഹൈക്കോടതി അനുമതി നൽകി. ഇതോടെയാണ് തീരുമാനവുമായി സർക്കാർ മുമ്പോട്ട് പോകുന്നത്.

എന്നാൽ കെട്ടിടം പണിയുന്നത് പാർക്കിലെ പരിസ്ഥിതിയെ തകർക്കുമെന്ന് ചൂണ്ടിക്കാട്ടി നിരവധി പരിസ്ഥിതി പ്രവർത്തകർ രംഗത്തുവന്നു. കബ്ബൺ പാർക്കിലെ പ്രസ് ക്ലബ്ബിനോട് ചേർന്നുള്ള പഴയ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് കെട്ടിടം പൊളിച്ചുനീക്കാനാണ് തീരുമാനം. കബ്ബൺ പാർക്ക് പരിപാലിക്കുന്ന ഹോർട്ടികൾച്ചർ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് വിശദ രേഖ തയ്യാറാക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.