Follow the News Bengaluru channel on WhatsApp

യുവാവിനെ അനധികൃതമായി തടങ്കലിൽ വെച്ചു; പോലീസ് സ്റ്റേഷനിൽ റെയ്ഡ് നടത്തി മനുഷ്യാവകാശ കമ്മീഷൻ

ബെംഗളൂരു: മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ അനധികൃതമായി തടങ്കലിൽ വെച്ചതിന് പോലീസ് സ്റ്റേഷനിൽ റെയ്ഡ് നടത്തി കർണാടക മനുഷ്യാവകാശ കമ്മീഷൻ. അമൃതഹള്ളി പോലീസ് സ്റ്റേഷനിലാണ് റെയ്ഡ് നടന്നത്.

ശനിയാഴ്ച പുലർച്ചെ കമ്മീഷൻ ഡെപ്യൂട്ടി എസ്പി സുധീർ ഹെഗ്‌ഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത മുംബൈ സ്വദേശി യാസിൻ മെഹബൂബ് ഖാനെ അനധികൃതമായി പോലീസ് തടങ്കലിൽ വെച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇയാളുടെ കുടുംബമാണ് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്.

റെയ്‌ഡിൽ യാസിനെ ജയിലിൽ കണ്ടതായി കമ്മീഷൻ അറിയിച്ചു. 2023ലാണ് യാസിനെതിരെ മോഷണക്കേസ് ഫയൽ ചെയ്തത്. ഇതോടെ ഒളിവിൽ പോയ യാസിനെ ഫെബ്രുവരി 1നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

എന്നാൽ, അറസ്റ്റിനെ കുറിച്ച് വീട്ടുകാരെ പോലീസ് അറിയിച്ചില്ലെന്നും കൃത്യമായി തെളിവുകളില്ലാതെയാണ് നടപടിയെന്നും പരാതിയിൽ ആരോപിച്ചു. പോലീസ് യാസിനെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഇതേതുടർന്നാണ് കുടുംബം കർണാടക മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്

യാസിനെ ഉടൻ കോടതിയിൽ ഹാജരാക്കാൻ പോലീസിനോട് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കേസിൽ യാസിന്റെ കുടുംബത്തിന് ആവശ്യമായ പിന്തുണ നൽകുമെന്നും കമ്മീഷൻ വ്യക്തമാക്കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.