Follow the News Bengaluru channel on WhatsApp

ഇന്ത്യയെ തകര്‍ത്തു; അണ്ടര്‍ 19 ലോക കിരീടം ഓസീസിന്

ഐസിസി ടൂര്‍ണമെന്റ് ഫൈനലില്‍ വീണ്ടും ഇന്ത്യയെ വീഴ്ത്തി ഓസ്‌ട്രേലിയ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്, ഏകദിന ലോകകപ്പ് ഫൈനലുകള്‍ക്ക് പിന്നാലെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലും ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ കിരീട നേട്ടം സ്വന്തമാക്കി. 79 റണ്‍സിനായിരുന്നു ഓസീസിന്റെ വിജയം. ഓസീസ് ഉയര്‍ത്തിയ 254 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ 43.5 ഓവറില്‍ 174 റണ്‍സിന് ഓള്‍ഔട്ടായി.

അര്‍ഷിന്‍ കുല്‍ക്കര്‍ണി (മൂന്ന്), മുഷീര്‍ ഖാന്‍ (22), ഉദയ് സഹറാന്‍ (എട്ട്), സച്ചിന്‍ ദാസ് (ഒന്‍പത്), പ്രിയന്‍ഷു (ഒന്‍പത്), ആരവെല്ലി അവനിഷ് (പൂജ്യം) ആദര്‍ശ് സിങ് (47), രാജ് ലിംബാനി (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനങ്ങള്‍.

ഓപ്പണര്‍ ആദര്‍ശ് സിങ് മാത്രമാണ് ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം കഴാച് വെച്ചത്. തകര്‍പ്പന്‍ ഫോമിലുള്ള മുഷീര്‍ ഖാനും ഫൈനലില്‍ കാലിടറി. മഹ്ലി ബേര്‍ഡ്മാന്റെ പന്തു നേരിടാനാകാതെ മുഷീര്‍ മടങ്ങി. ഉദയ് സഹറാനും സച്ചിന്‍ ദാസും പുറത്തായതോടെ കടുത്ത സമ്മര്‍ദത്തിലായി പ്രിയന്‍ഷു മൊലിയ ഒന്‍പതു റണ്‍സെടുത്തു. സ്‌കോര്‍ 91 ല്‍ നില്‍ക്കെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആരവെല്ലി അവനിഷ് പൂജ്യത്തിനു പുറത്തായി.

ടോസ് നേടി ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത ഓവറില്‍ ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.അണ്ടര്‍ 19 ലോകകപ്പില്‍ ആദ്യമായാണ് ഒരു ടീം ആദ്യം ബാറ്റ് ചെയ്ത് 250നു മുകളില്‍ സ്‌കോര്‍ ഉയര്‍ത്തുന്നത്.55 റണ്‍സെടുത്ത ഹര്‍ജാസ് സിങാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.