Follow the News Bengaluru channel on WhatsApp

കർണാടക ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ബെംഗളൂരു: കർണാടക ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. പത്ത് ദിവസം നീളുന്ന സമ്മേളനത്തിൽ ഫെബ്രുവരി 16നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് അവതരിപ്പിക്കുക.

സിദ്ധരാമയ്യയുടെ 15–ാം ബജറ്റ് അവതരണം കൂടിയാണിത്. സംസ്ഥാന നിയമസഭയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിക്കുന്ന റെക്കോർഡ് നേട്ടം ഇതോടെ മുഖ്യമന്ത്രിക്ക് സ്വന്തമാകും. സംസ്ഥാനത്തോടുള്ള കേന്ദ്രത്തിൻ്റെ വിവേചനവും, അഴിമതിയും, മോശം ഭരണവും സംബന്ധിച്ച ആരോപണങ്ങളും സമ്മേളനത്തിൽ ചർച്ചയാകും.

ഗവർണറുടെ പ്രസംഗത്തിലൂടെയും സംസ്ഥാന ബജറ്റ് അവതരണത്തിലൂടെയും, ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സർക്കാർ തങ്ങളുടെ പ്രവർത്തനങ്ങൾ വ്യക്തമാക്കും. അതേസമയം തിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാൻ പോകുന്ന പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും ഭരണകൂടത്തിനെതിരായ ആരോപണങ്ങൾ ഉയർത്തും.

കർണാടക പഞ്ചായത്ത് രാജ്, എപിഎംസി നിയമം എന്നിവയിലെ ഭേദഗതികൾ ഉൾപ്പെടെ നിരവധി ബില്ലുകളും അവതരിപ്പിക്കും. 2023-ൽ അവതരിപ്പിച്ച 3.27 ലക്ഷം കോടി ബജറ്റിൽ നിന്ന് ഇത്തവണത്തെ സംസ്ഥാന ബജറ്റ് വലുപ്പം ഏകദേശം 3.5 ലക്ഷം കോടി കവിയാൻ സാധ്യതയുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.